കൊല്ലം:അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേതെന്ന് പത്തനാംപുരം എംഎൽഎ കെ.ബി ഗണേഷ് കുമാർ. യുഡിഎഫ് സർക്കാരിന്റെ കാലത്ത്വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചെന്നതന്നെമന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് അപമാനിച്ചെന്നും കെ.ബി ഗണേഷ് കുമാർ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേകഅഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി കൂടിയായ അദ്ദേഹം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തനിക്കെതിരേ ഉയരുന്ന ആരോപണങ്ങൾ മാധ്യമങ്ങളിൽ നിറയുന്നതിനായി ചിലർ മനഃപ്പൂർവം ഉന്നയിക്കുന്നതാണെന്നും ഗണേഷ് കുമാർ ആരോപിച്ചു.2001ൽ രാഷ്ട്രീയത്തിൽ വന്നയാളാണ് ഞാൻ. നാളിതുവരെ ആരെയുംദ്രോഹിച്ചതായി ആരും പറയില്ല. പക്ഷേ മാധ്യമങ്ങളിൽ എനിക്കെതിരേ ആരോപണങ്ങൾ ഉയരുന്നുണ്ട്. പലതിലും അന്വേഷണം നടത്തി സത്യമല്ലെന്ന് ബോധ്യപ്പെട്ടിട്ടും പിന്നെയും എന്തിന് വേട്ടയാടുന്നുവെന്നു മനസിലാകുന്നില്ല. ഒരിക്കലും പ്രശസ്തി കിട്ടാത്ത ചില ആളുകളുണ്ട് അവർക്ക് വാർത്താ മാധ്യമങ്ങളിൽ നിറയുവാനും പ്രശസ്തി കിട്ടാനുമായി മനഃപ്പൂർവം നടത്തുന്നതാണ് ഇത്തരം ആരോപണങ്ങൾ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് വികസന വിഷയങ്ങൾ ചർച്ച ചെയ്യാൻ പോയപ്പോൾ പ്രശ്നം കേൾക്കാൻ പോലും ഇബ്രാഹിം കുഞ്ഞ് തയ്യാറായില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ഒരു വർഷത്തിന് ശേഷം പരിഗണിക്കാമെന്നായിരുന്നു പ്രതികരണം. അപമാനത്തിനുള്ള കാരണം അന്വേഷിച്ചപ്പോൾ പാലാരിവട്ടം പാലം അടക്കം ഒട്ടേറെ അഴിമതി വിവരങ്ങൾ ലഭിച്ചു.അഴിമതിയുടെരേഖകൾ കൈവശം ഉണ്ട്. ഇക്കാര്യങ്ങൾ ഉമ്മൻചാണ്ടിയെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. എല്ലാക്കാലത്തും ഉമ്മൻചാണ്ടി അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുളളത്- ഗണേഷ്കുമാർ പറയുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കോവിഡും ന്യൂമോണിയയും ഗണേഷ് കുമാറിനെ ബാധിച്ചിരുന്നു. വീട്ടിൽ വിശ്രമത്തിലാണ് ഗണേഷ് കുമാർ വരും ദിവസങ്ങളിൽ മണ്ഡലത്തിൽ സജീവമാകാനാണ് ഗണേഷ് കുമാറിന്റെ തീരുമാനം. Content Highlight; K. B. Ganesh Kumar against Oommen Chandy
from mathrubhumi.latestnews.rssfeed https://ift.tt/3tJtx34
via
IFTTT