Breaking

Tuesday, March 2, 2021

ഷാഫിക്കെതിരെ വിമതനീക്കം; എ.വി.ഗോപിനാഥ് മത്സരിക്കും, എല്‍ഡിഎഫ് പിന്തുണച്ചേക്കും

പാലക്കാട്: പാലക്കാട് ജില്ലാകോൺഗ്രസിൽഷാഫി പറമ്പിലിനെതിരെവിമത നീക്കം. മുൻ ഡിസിസി അധ്യക്ഷൻ എ.വി.ഗോപിനാഥ് ഷാഫിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. എൽഡിഎഫ് പിന്തുണയോടെയാണ് ഗോപിനാഥിന്റെ വിമത നീക്കമെന്നാണറിയുന്നത്. സിപിഎം നേതാക്കളുമായി ഫോണിലൂടെ ബന്ധപ്പെടാറുണ്ടെന്നും ഗോപിനാഥ് മാതൃഭൂമി ന്യൂസിനോട്വെളിപ്പെടുത്തി. താൻ അടിയുറച്ച കോൺഗ്രസുകാരനാണ്. ഒരിക്കലും പാർട്ടി വിരുദ്ധനാകാനാകില്ല. പക്ഷേ പാർട്ടി എന്നെ ഉപേക്ഷിച്ചാൽ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സംസാരിക്കാൻ കഴിവുള്ളരും ശേഷിയുള്ളവരും സംഘാടകരേയും പാർട്ടിയിൽ പറ്റില്ല എന്ന നിലപാട് ചിലർ സ്വീകരിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് താൻ നോക്കി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം എ.വി.ഗോപിനാഥുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ പറഞ്ഞു. കോൺഗ്രസിനെതിരെ മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഗോപിനാഥിന്റെ വ്യക്തിപരമായ കാര്യമെന്നും അദ്ദേഹം പ്രതികരിച്ചു. Content Highlights:Congress rebelagainst Shafi Parambil-AV Gopinath will contest-LDF support


from mathrubhumi.latestnews.rssfeed https://ift.tt/3r3UGNo
via IFTTT