Breaking

Monday, March 22, 2021

കളം ഇന്നുതെളിയും; ഇന്നുകൂടി പത്രിക പിൻവലിക്കാം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനദിവസമാണ് തിങ്കളാഴ്ച. ഭരണം നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള യുദ്ധത്തിൽ ആരൊക്കെയുണ്ടാകും? അന്തിമചിത്രം തിങ്കളാഴ്ച തെളിയും. ഇത്തവണ സ്ഥാനാർഥികൾ കുറവാണ്. 2180 പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷം 140 മണ്ഡലങ്ങളിലേക്ക് സാധുവായത് 1061 എണ്ണമാണ്. ഇതിൽ ഡമ്മികൾ തിങ്കളാഴ്ച പിൻലിക്കും. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1203 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. തദ്ദേശതിരഞ്ഞെടുപ്പിലും സ്ഥാനാർഥികൾ കുറവായിരുന്നു. മുൻകാലങ്ങളിലെക്കാൾ പത്രികാസമർപ്പണത്തിന് നൂലാമാലകളാണ് ഇപ്പോഴുള്ളത്. സ്വത്തുവിവരം, ക്രിമിനൽ കേസുകളുണ്ടെങ്കിൽ സത്യവാങ്മൂലം നൽകുന്നതിനുപുറമേ പത്രങ്ങളിൽ പരസ്യവും നൽകണം. അതുകൊണ്ടുതന്നെ സ്വതന്ത്രരുടെ തള്ളിക്കയറ്റം കുറഞ്ഞു. ക്രിമിനൽകേസിൽപ്പെട്ടവർ മത്സരിക്കുന്നതിന്റെകാരണം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണമെന്ന വ്യവസ്ഥകൂടി ഇത്തവണയുണ്ട്. സമയത്ത് കണക്കുകൊടുത്തില്ലെങ്കിൽ അയോഗ്യരാവും. പൊതുവിഭാഗത്തിൽ 10,000 സംവരണവിഭാഗക്കാർക്ക് 5000 എന്നിങ്ങനെയാണ് കെട്ടിവെക്കേണ്ട തുക. Content Highlights: Kerala Assembly Election 2021


from mathrubhumi.latestnews.rssfeed https://ift.tt/3s8B6jv
via IFTTT