Breaking

Thursday, March 4, 2021

ഒരോവറില്‍ ആറു സിക്‌സറുകള്‍ പായിച്ച് പൊള്ളാര്‍ഡ്, ശ്രീലങ്കയെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്

ആന്റിഗ്വ: ഒരോവറിലെ എല്ലാ പന്തുകളിലും സിക്സടിച്ച നായകൻ കീറോൺ പൊള്ളാർഡിന്റെ തകർപ്പൻ പ്രകടനമികവിൽ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് വിജയം. 41 പന്തുകൾ ശേഷിക്കേ നാലുവിക്കറ്റിനാണ് വിൻഡീസിന്റെ ജയം. സ്കോർ ശ്രീലങ്ക: 20 ഓവറിൽ ഒൻപതിന് 131. വെസ്റ്റ് ഇൻഡീസ് 13.1 ഓവറിൽ ആറിന് 134. ഈ വിജയത്തോടെ മൂന്നുമത്സരങ്ങളടങ്ങിയ പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് 1-0 ന് മുന്നിലെത്തി. ശ്രീലങ്കൻ സ്പിന്നർ അഖില ധനഞ്ജയ എറിഞ്ഞ ആറാം ഓവറിലാണ് പൊള്ളാർഡ് ആറുസിക്സുകൾ അടിച്ചത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് പൊള്ളാർഡ്. യുവരാജ് സിങ്ങും ഹെർഷൽ ഗിബ്സുമാണ് ഈ നേട്ടം നേരത്തേ കൈവരിച്ചവർ. ട്വന്റി 20 യിൽ യുവരാജിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമായി പൊള്ളാർഡ്. ഗിബ്സ് ഏകദിനത്തിലാണ് ആറുസിക്സുകൾ നേടിയത്. ധനഞ്ജയ ഇതിനുതൊട്ടുമുൻപുള്ള ഓവറിൽ ഹാട്രിക്ക് നേടി വെസ്റ്റ് ഇൻഡീസിനെ തകർത്തിരുന്നു. എവിൻ ലൂയിസ്, ക്രിസ് ഗെയ്ൽ, നിക്കോളാസ് പൂരൻ എന്നീ വമ്പൻ ബാറ്റ്സ്മാൻമാരെ തുടർച്ചയായ മൂന്നു പന്തുകളിൽ പുറത്താക്കി ധനഞ്ജയ മത്സരം ശ്രീലങ്കയ്ക്ക് അനുകൂലമാക്കി. എന്നാൽ തന്റെ മൂന്നാം ഓവറിൽ സ്ഥിതി പ്രതികൂലമായി. ആറുപന്തുകളും ബൗണ്ടറിയ്ക്ക് മുകളിലൂടെ പറത്തി പൊള്ളാർഡ് നഷ്ടപ്പെട്ട മത്സരം വെസ്റ്റ് ഇൻഡീസിന് തിരികെ നൽകി. വെറും 11 പന്തുകളിൽ നിന്നും പുറത്താവാതെ 38 റൺസെടുത്ത പൊള്ളാർഡ് തന്നെയാണ് കളിയിലെ താരം. You will never have a better Mastercard Priceless Moment than this one! 👌🏾 @KieronPollard55 became the 1st West Indian to hit 6 sixes in a T20I over!#WIvSL #MastercardPricelessMoment #MenInMaroon pic.twitter.com/YOGItXOY8H — Windies Cricket (@windiescricket) March 4, 2021 ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 39 റൺസെടുത്ത പാത്തും നിസ്സംഗയുടെയും 33 റൺസ് നേടിയ നിരോഷൻ ഡിക്ക്വെല്ലയുടെയും മികവിലാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. വിൻഡീസിനായി പൊള്ളാർഡിനെക്കൂടാതെ ലെൻഡി സിമ്മൺസും (26) എവിൻ ലൂയിസും (28) മികച്ച പ്രകടനം കാഴ്ചവെച്ചു. Content Highlights: Kieron Pollard slams 6 sixes in one over to Sri Lanka hat-trick boy Akila Dananjaya


from mathrubhumi.latestnews.rssfeed https://ift.tt/388u9qU
via IFTTT