ലണ്ടൻ: ഇന്ത്യക്കാരനായ യാത്രക്കാരന്റെ മോശം പെരുമാറ്റം കാരണം ഘാനയിൽനിന്ന് പാരീസ് വഴി ന്യൂഡൽഹിയിലേക്കു പുറപ്പെട്ട എയർ ഫ്രാൻസ് വിമാനം ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ അടിയന്തരമായിറക്കി. മറ്റു യാത്രക്കാരുമായി ഇയാൾ കലഹിക്കുകയും വിമാനത്തിലെ ജീവനക്കാരെ കൈയേറ്റം ചെയ്തെന്നുമാണ് റിപ്പോർട്ട്. പേരുവിവരങ്ങൾ പുറത്തുവിട്ടില്ലെങ്കിലും വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ പെരുമാറിയതിന് ഇയാൾക്കെതിരേ കേസെടുത്ത് അറസ്റ്റുചെയ്തെന്ന് ബൾഗേറിയൻ നാഷണൽ ഇൻവെസ്റ്റിഗേഷൻ സർവീസ് അറിയിച്ചു. തുടർന്ന് 72 മണിക്കൂർ കസ്റ്റഡിയിൽ വിട്ടു. വിവരങ്ങൾ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് മുതൽ പത്തുവർഷം വരെ തടവ് അനുഭവിക്കേണ്ടി വരും.
from mathrubhumi.latestnews.rssfeed https://ift.tt/3elXnq2
via
IFTTT