Breaking

Tuesday, March 9, 2021

തിയേറ്ററുകളിൽ സെക്കൻഡ് ഷോ തുടങ്ങുന്നു

കൊച്ചി: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ സെക്കൻഡ് ഷോ നടത്താൻ സർക്കാർ അനുമതിയായി. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ പ്രദർശനം നടത്താമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. നേരത്തേ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയായിരുന്നു അനുമതിയുണ്ടായിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് സെക്കൻഡ് ഷോയ്ക്ക് അനുമതി നൽകിയത്. അതിനാൽ പകുതി സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കുകയെന്ന തീരുമാനത്തിൽ മാറ്റമുണ്ടാകില്ല. പുതിയ ഉത്തരവ് വന്നതോടെ ചൊവ്വാഴ്ചമുതൽ തിയേറ്ററുകളിൽ സെക്കൻഡ് ഷോ തുടങ്ങുമെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ (ഫിയോക്) അറിയിച്ചു. കോവിഡ് ലോക്ഡൗണിനുശേഷം തിയേറ്ററുകൾ തുറക്കാൻ അനുമതിയായെങ്കിലും സെക്കൻഡ് ഷോ ഇല്ലാതെ ഒരുതരത്തിലും മുന്നോട്ടുപോകാനാകില്ലെന്നായിരുന്നു സിനിമാ സംഘടനകളുടെ നിലപാട്. Content Highlights:second show starts in theater in Kerala


from mathrubhumi.latestnews.rssfeed https://ift.tt/2OEffBB
via IFTTT