Breaking

Sunday, March 21, 2021

മത ന്യൂനപക്ഷങ്ങളുടെ പൂര്‍ണ പിന്തുണ ബിജെപിക്ക് : കെ.സുരേന്ദ്രന്‍

കാസർകോട്: മത ന്യൂനപക്ഷങ്ങളുടെ പൂർണ പിന്തുണ ബിജെപിക്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും കോന്നിയിലെ സ്ഥാനാർഥിയുമായ കെ സുരേന്ദ്രൻ.സഭാ തർക്കത്തിൽ പെട്ടെന്ന് പരിഹാരം കാണാൻ കഴിയില്ല. പരിഹാരത്തിന് കുറുക്കുവഴികളില്ലെന്നുംഅദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്കിടയിൽ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ അടുപ്പവും സഹകരണവും ഓർത്തഡോക്സ് സഭയോടാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ എൻഎസ്എസ് ശക്തമായ നിലപാട് എടുത്തു. ശബരിമലയെ സംരക്ഷിക്കാൻ ശ്രമിച്ചതാരാണെന്ന് എൻഎസ്എസിന് അറിയാം. താൻ കോന്നിയിൽ ജയിച്ചാൽ കോന്നി സുരേന്ദ്രൻ എന്ന ആനയെ തിരികെ എത്തിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. Content Highlight: Religious minority support BJP: K. Surendran


from mathrubhumi.latestnews.rssfeed https://ift.tt/3eXaX3y
via IFTTT