Breaking

Thursday, March 25, 2021

ആറുവർഷത്തിനിടെ കസ്റ്റംസ് പിടിച്ചത് 1,327 കിലോ സ്വർണം

ആലപ്പുഴ: 2015-മുതൽ 2021-ഫെബ്രുവരിവരെ സംസ്ഥാനത്ത് കസ്റ്റംസ് പിടിച്ചെടുത്തത് 1,327 കിലോ സ്വർണം. 2019-20 കാലത്തുമാത്രം 533.91 കിലോ സ്വർണം പിടികൂടി. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്കു ലഭിച്ച മറുപടിയിലാണ് വിവരങ്ങളുള്ളത്. ഇക്കാലയളവിൽ രജിസ്റ്റർചെയ്തത് 2,224 കേസുകളാണ്. വിമാനത്താവളങ്ങളിൽനിന്നും അല്ലാതെയും കസ്റ്റംസ് പിടികൂടിയ കേസുകളാണിവ. കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ ആറുവർഷത്തിനിടയിൽ 2019-20 കാലഘട്ടത്തിലാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതും കൂടുതൽ സ്വർണം പിടികൂടിയിരിക്കുന്നതും. വർഷം കേസുകൾ കിലോ മതിപ്പുവില(ലക്ഷത്തിൽ) 2015-16,69, 97.62, 2205.43 2016-17, 66, 46.09, 1333.845 2017-18, 242, 103.57, 2899.04 2018-19, 638, 350.53, 7038.43 2019-20, 799, 533.91, 18582.06 2020-21, 410, 195.34,8003.427


from mathrubhumi.latestnews.rssfeed https://ift.tt/3vWawwh
via IFTTT