തിരുവനന്തപുരം: ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധഃപതിച്ചിരിക്കുകയാണെന്ന് ആർ.എസ്.പി. നേതാവ് ഷിബു ബേബി ജോൺ. എഫ്ബിഐയെ കൊണ്ടുവന്നാലും യാതൊരു ഭയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാർ ലൈംഗിക പീഡന കേസ് അന്വേഷണം സിബിഐക്ക് വിട്ട സംഭവത്തിൽ ഫേയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൃപേഷ്, ശരത് ലാൽ എന്നീവരുടെ കൊലപാതകം സിബിഐക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയിൽ നിന്നും ലക്ഷങ്ങൾ നൽകി വക്കീലിനെ ഇറക്കിയവർക്ക് ഇപ്പോൾ സിബിഐ എന്നാൽ കരളിന്റെ കരളാണ്. വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സിബിഐയെ ഏൽപ്പിക്കാൻ മടിയ്ക്കുന്ന പിണറായി സർക്കാരിന് സോളാർ കേസ് സിബിഐയ്ക്ക് വിടാൻ പരാതിക്കാരിയുടെ ഒരു കത്ത് മതി. യുഡിഎഫിനെ തകർക്കുവാൻ ബിജെപി- സിപിഎം ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണ പ്രഖ്യാപനം. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധ:പതിച്ചിരിക്കുന്നു. എന്നാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇനിയും നിങ്ങൾക്ക് ആകില്ല. നിങ്ങൾ ഇനി എഫ്ബിഐയെ കൊണ്ട് വന്നാലും ഞങ്ങൾക്ക് യാതൊരു ഭയവും ഇല്ല, ഷിബു ബേബി ജോൺ ഫേയ്സ്ബുക്കിൽ കുറിക്കുന്നു. സംസ്ഥാന സർക്കാരിനെ സിബിഐയെ പോലുളള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചവർക്ക് കേന്ദ്ര... Posted by Shibu Babyjohn onSunday, 24 January 2021 Content Highlights:Shibu Baby Johns facebook post on cbi probe in Solar case
from mathrubhumi.latestnews.rssfeed https://ift.tt/39cvpdm
via
IFTTT