Breaking

Monday, January 25, 2021

ടേക്കോഫിനിടെ വിമാനം തകര്‍ന്നുവീണു; ഫുട്‌ബോള്‍ ക്ലബ് പ്രസിഡന്റും നാലുകളിക്കാരും മരിച്ചു 

പാൽമസ്: പാൽമസ് നഗരത്തിനടുത്തുണ്ടായ വിമാനാപകടത്തിൽ പാൽമസ് ഫുട്ബോൾ ക്ലബ് പ്രസിഡന്റ് ഉൾപ്പടെ ആറു പേർ മരിച്ചു. ക്ലബ് പ്രസിഡന്റ് ലൂകാസ് മെയ്റ, കളിക്കാരായ ലൂകാസ് പ്രാക്സെഡെസ്, ഗുൽഹേം നോ, റാനുലെ, മാർക്കസ് മോലിനാരി പൈലറ്റ് വാഗ്നർ എന്നിവരാണ് കൊല്ലപ്പെട്ടത്. ടോകാന്റിനെൻസ് ഏവിയേഷൻ അസോസിയേഷന്റെ വിമാനംറൺവേയിൽ നിന്ന് പറന്നുയർന്ന ഉടനെ തകർന്നുവീഴുകയായിരുന്നു. ബ്രസീൽ കപ്പ് മത്സരത്തിൽ പങ്കെടുക്കാനായി കളിക്കാരുമായി യാത്ര തിരിച്ച ചെറിയ വിമാനമാണ് അപകടത്തിൽ പെട്ടത്. 800 കിലോമീറ്റർ അകലെയുളള ഗോയാനിയയിലേക്കായിരുന്നു യാത്ര.


from mathrubhumi.latestnews.rssfeed https://ift.tt/3phlGYK
via IFTTT