Breaking

Friday, January 1, 2021

സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും; ഡോളര്‍ കടത്ത് കേസില്‍ ഉടന്‍ നോട്ടീസ് നല്‍കും

തിരുവനന്തപുരം:ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളർ അടങ്ങിയ ബാഗ് പ്രതികൾക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്പീക്കർക്കെതിരെ ഉണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതികളായസ്വപ്നയും സരിത്തുമാണ് ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർആവശ്യപ്പെട്ടുവെന്നാണ് മൊഴിനൽകിയത്. ഇരുവരും മജിസ്ട്രേറ്റിനും കസ്റ്റംസിനും നൽകിയ മൊഴിയിൽസ്പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അടുത്ത ആഴ്ച നോട്ടീസ് നൽകി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം സ്വപ്നയും സരിത്തും കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്പീക്കർ ഉൾപ്പെടെ പല പ്രമുഖരുടെയും പേരുണ്ടായിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഇതേ മൊഴി ആവർത്തിച്ചതോടെയാണ് നോട്ടീസ് നൽകി വിളിച്ചുവരുത്താൻ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന. സരിത്തിനെയും സ്വപ്നയെയും പുറത്തെ ഒരു ഫ്ളാറ്റിലേക്ക് സ്പീക്കർ വിളിച്ചുവരുത്തി ഡോളർ അടങ്ങിയ ബാഗ് കൈമാറുന്നു. അവരോട് കോൺസുലേറ്റ് ജനറൽ ഓഫീസിലേക്ക് എത്തിക്കാൻ സ്പീക്കർ നിർദ്ദേശിച്ചു. ഇതുപ്രകാരം ഇരുവരും ബാഗ് കോൺസുലേറ്റ് ജനറൽ ഓഫീസിൽ എത്തിച്ചു എന്നാണ് സരിത്തിന്റെയും സ്വപ്നയുടെയും മൊഴി. ഉന്നതരുടെ പേരുകൾ ഉണ്ടായതിനാൽ തന്നെ മൊഴികളിൽ ആധികാരികത വരുത്താനാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴിനൽകിയ ശേഷം തുടർനടപടികളിലേക്ക് കസ്റ്റംസ് നീങ്ങുന്നത്. വാർത്ത അറിഞ്ഞില്ലയെന്നും പരസ്യമായി പ്രതികരിക്കാനില്ലെന്നുമാണ് സ്പീക്കർ വാർത്തയോട് പ്രതികരിച്ചത്. Content Highlight: Speaker P Sriramakrishnan to be questioned by Customs


from mathrubhumi.latestnews.rssfeed https://ift.tt/2L5jh4l
via IFTTT