Breaking

Sunday, November 1, 2020

സോളാർ വിവാദനായിക എ.പി.അനിൽകുമാറിനെതിരേ മൊഴിനൽകി

കൊല്ലം : പീഡനക്കേസിൽ മുൻമന്ത്രി എ.പി.അനിൽകുമാറിനെതിരേയുള്ള മൊഴിയിൽ ഉറച്ചുനിന്ന് സോളാർ വിവാദനായിക. കൊല്ലം അഡീഷണൽ കമ്മിഷണർ ജോസി ചെറിയാന്റെ മുൻപാകെ ശനിയാഴ്ചയാണ് യുവതി മൊഴിനൽകിയത്. മുൻമന്ത്രിക്കെതിരേയുള്ള പരാതിയിൽ ആരോപിച്ച കാര്യങ്ങൾ യുവതി ആവർത്തിക്കുകയും പരാതിയിൽ ഉറച്ചുനിൽക്കുകയും ചെയ്തു.2019 ൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ യുവതി മൊഴിനൽകാനെത്താത്തതുമൂലമാണ് കാലതാമസമുണ്ടായത്. കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ രാവിലെ 10.30-ന് എത്തിയ യുവതി ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മടങ്ങിയത്. കുറ്റപത്രം സമർപ്പിക്കുന്നതിന് കൂടുതൽ അന്വേഷണം നടത്താനുണ്ടെന്ന് അഡീഷണൽ കമ്മിഷണർ പറഞ്ഞു. അനിൽകുമാർ മന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയായിരുന്ന വഴുതക്കാട്ടെ റോസ് ഹൗസ്, ലെ മെറിഡിയൻ ഹോട്ടൽ, ഡൽഹിയിലെ കേരള ഹൗസ് എന്നിവിടങ്ങളിൽവെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.


from mathrubhumi.latestnews.rssfeed https://ift.tt/2HNnzvA
via IFTTT