Breaking

Sunday, November 1, 2020

രാജ്യത്ത് 46,963 പുതിയ കേസുകള്‍; ആകെ കോവിഡ് മരണങ്ങള്‍ 1.22 ലക്ഷം കടന്നു

ന്യൂഡൽഹി: 46,963 പേർക്ക് കൂടി രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 24 മണിക്കൂറിനിടയിലുള്ള കോവിഡ് കേസുകളിൽ 2.7 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 81.84 ലക്ഷമായി. 24 മണിക്കൂറിനിടെ 470 പേർ കോവിഡ് ബാധിതരായി മരിക്കുകയുമുണ്ടായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 1.22 ലക്ഷം കടന്നു. ആകെ കോവിഡ് ബാധിതരിൽ 5.70 ലക്ഷം പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. 74.91 ലക്ഷം പേർ രോഗമുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 91.5 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്. കേരളത്തിൽ തന്നെയാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 7983 കേസുകളാണ് കേരളത്തിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 5548 ഉം ഡൽഹിയിൽ 5062 ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. Content Highlights:Indias Coronavirus Cases Cross 81 Lakh, 48,268 New Cases In A Day


from mathrubhumi.latestnews.rssfeed https://ift.tt/3mKOtDD
via IFTTT