Breaking

Thursday, January 16, 2020

മുട്ടിലിഴഞ്ഞ് വഴിയിലിറങ്ങിയ പിഞ്ചുകുഞ്ഞ് കാറുതട്ടി മരിച്ചു

ആലപ്പുഴ: അമ്മ വിളക്കുവയ്ക്കാൻ തിരിഞ്ഞപ്പോൾ മുട്ടിലിഴഞ്ഞ് ഇടവഴിയിലേക്കിറങ്ങിയ ഒൻപതുമാസം പ്രായമുള്ള കുഞ്ഞ് കാറുതട്ടി മരിച്ചു. ആലപ്പുഴ കരളകം വാർഡിൽ കൊച്ചുകണ്ടത്തിൽ ജി.രാഹുൽ കൃഷ്ണയുടെ മകൾ ശിവാംഗിയാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.15-ഓടെയായിരുന്നു സംഭവം. ഇവർ സനാതനം വാർഡിൽ സായികൃപ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുന്ന സമയത്ത് കുട്ടി പുറത്തേക്കിറങ്ങുകയായിരുന്നു. വഴിയോട് ചേർന്നുള്ള വീടിന് ഗേറ്റില്ലായിരുന്നു. വഴിയുടെ വളവിലാണ് വീട്. ഇരുട്ടുപരന്നതിനാൽ കുട്ടി പുറത്തിറങ്ങിയത് ആരും കണ്ടില്ല. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഹുൽ ഓട്ടോ ഡ്രൈവറാണ്. അമ്മ: കാർത്തിക. സഹോദരി: ശിഖന്യ. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. നോർത്ത് പോലീസ് കേസെടുത്തു. Content Highlights:child died in Accident


from mathrubhumi.latestnews.rssfeed https://ift.tt/2FVnFgk
via IFTTT