ന്യൂഡൽഹി: സാമ്പത്തിക വിവരങ്ങൾ അവലോകനം ചെയ്യുന്നതിനുളള കേന്ദ്ര സർക്കാർ സമിതിയിൽ നിന്ന് ജെ.എൻ.യു പ്രഫസർ രാജിവെച്ചു. പ്രഫസർ സി.പി.ചന്ദ്രശേഖറാണ് സ്റ്റാസ്റ്റിക്സ് മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാൻഡിങ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചത്. ജെ.എൻ.യുവിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരായ ആക്രമണത്തിലും സമിതിയിലെ രാഷ്ട്രീയ ഇടപെടലിലും പ്രതിഷേധിച്ചാണ് രാജി. ജെ.എൻ.യു അക്രമം സിസ്റ്റത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തി. നമ്മൾ മറ്റൊരു ലോകത്താണ് ജീവിക്കുന്നതെന്ന തോന്നലാണ് ഇതിലൂടെയുണ്ടായത്. വിശ്വാസം നഷ്ടപ്പെട്ട ഒരു സർക്കാരിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുക ബുദ്ധിമുട്ടാണെന്ന് സി.പി.ചന്ദ്രശേഖർ രാജിക്ക് ശേഷം പ്രതികരിച്ചു. ഞാൻ താമസിക്കുന്ന ജെഎൻയുവിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ചൊവ്വാഴ്ച ചേരുന്ന കമ്മിറ്റി യോഗത്തിൽ താൻ പങ്കെടുക്കുന്നില്ല. കൂടാതെ, നിലവിലെ സാഹചര്യങ്ങളിൽ, ഈ സമിതിക്ക് സമീപകാലത്ത് ദുർബലപ്പെടുത്തിയിരുന്ന സ്റ്റാറ്റിസ്റ്റിക്കൽ സിസ്റ്റത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ സാധ്യതയില്ലെന്ന് എനിക്ക് തോന്നുന്നുവെന്നും ചന്ദ്രശേഖർ തന്റെ രാജിക്കത്തിൽ വിവരിക്കുന്നു. ശക്തമായതും വിശ്വസനീയവുമായ സ്ഥിതിവിവരക്കണക്ക് കെട്ടിപ്പടുക്കുന്നതിനായി മുൻകാലങ്ങളിൽ പ്രവർത്തിക്കാൻ ഞാൻ വളരെയധികം ശ്രമിച്ചിട്ടുണ്ട്. രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഇപ്പോൾ സമിതിയുടെ സ്വയംഭരണാധികാരം കുറച്ചതിൽ നിർഭാഗ്യകരമാണ്, നന്നായി മുന്നോട്ട് പോയിരുന്ന ഒരു സംവിധാനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ അട്ടിമറിക്കപ്പെടുന്നു. ഈ സാഹചര്യങ്ങളിൽ എനിക്ക് ഈ കമ്മിറ്റിയിൽ തുടരാൻ കഴിയില്ലെന്നും അദ്ദേഹത്തിന്റെ രാജിക്കത്തിൽ പറയുന്നു. Content Highlights:JNU Prof CP Chandrasekhar Quits Govt-appointed Statistics Committee
from mathrubhumi.latestnews.rssfeed https://ift.tt/2SZBOkD
via
IFTTT