Breaking

Thursday, January 9, 2020

മിസോറമില്‍ നിന്നൊരു സിയാമി

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ മിസോറംകാരിയെന്ന ചരിത്രനേട്ടമുണ്ട് ലാൽറെംസിയാമിക്ക്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ടീമിൽ അംഗമായിരുന്നതോടെയാണ് അപൂർവ നേട്ടം 19-കാരിക്ക് സ്വന്തമായത്. ഇന്ത്യൻ വനിത ഹോക്കിയിലെ ഭാവി പ്രതീക്ഷ കൂടിയാണ് മുന്നേറ്റനിരതാരം. ഐസോളിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള കൊളസിബിലെ കർഷക കുടുംബത്തിൽ ജനിച്ച സിയാമി മിസോറം സർക്കാരിന്റെ ഹോക്കി പരിശീലന പദ്ധതിയിലൂടെയാണ് വളർന്നുവന്നത്. 2016-ൽ ന്യൂഡൽഹിയിലെ ദേശീയ ഹോക്കി അക്കാദമിയിലേക്ക് തിരിഞ്ഞെടുക്കപ്പെട്ടത് കരിയറിലെ വഴിത്തിരിവായി. ഏഷ്യൻ യൂത്ത് ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ അഞ്ച് കളിയിൽനിന്ന് ഏഴ് ഗോൾ നേടിയതോടെ ദേശീയ ടീമിലേക്ക് വിളിയെത്തി. 2017 -ൽ ഏഷ്യകപ്പ് ജയിച്ച ടീമിലും 2018 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ റണ്ണറപ്പായ ടീമിലും കളിച്ചു. ഏഷ്യൻ ഗെയിംസിൽ നാല് ഗോൾ നേടി. രാജ്യത്തിനായി ഇതുവരെ 42 മത്സരം കളിച്ചു. 15 ഗോളും നേടി. 2018 ലോകകപ്പിലും രാജ്യത്തെ പ്രതിനിധീകരിച്ചു. Content Highlights: Indian Womens hockey Team Star Lalremsiami


from mathrubhumi.latestnews.rssfeed https://ift.tt/2NaqRc3
via IFTTT