ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള ക്രിക്കറ്റ് ഉപദേശക സമിതിയിൽ (സി.എ.സി) മുൻതാരങ്ങളായ മദൻ ലാലും ഗൗതം ഗംഭീറും അംഗമായേക്കും. 1983-ൽ ഇന്ത്യ ആദ്യ ലോകകപ്പ് ജയിച്ചപ്പോൾ ടീം അംഗമായിരുന്നു മദൻ ലാൽ. 2011 ലോകകപ്പ് വിജയിച്ച ടീമംഗമാണ് ഗൗതം ഗംഭീർ. മൂന്നാമത്തെ അംഗമായി മുംബൈയിൽനിന്നുള്ള മുൻ വനിതാ ക്രിക്കറ്റർ സുലക്ഷണ നായിക് എത്തും. ഇപ്പോഴത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദിന്റെ കാലാവധി അവസാനിക്കാറായി. ഇതോടൊപ്പം പുതിയ അംഗങ്ങളെയും തിരഞ്ഞെടുക്കും. Content Highlights:BCCI Set To Appoint Madan Lal, Gautam Gambhir As CAC Members
from mathrubhumi.latestnews.rssfeed https://ift.tt/2tWKMVm
via
IFTTT