Breaking

Monday, January 13, 2020

പശുവിനെ സ്പര്‍ശിക്കുന്നത് 'നെഗറ്റിവിറ്റി'യെ അകറ്റിനിര്‍ത്തുമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മന്ത്രി

മുംബൈ: പശുവിനെ സ്പർശിക്കുന്നതിലൂടെ നിഷേധാാത്മകത(negativity)യെ അകറ്റിനിർത്താനാകുമെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് മന്ത്രി യശോമതി ഠാക്കൂർ. ദിവസങ്ങൾക്ക് മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമർശം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് മന്ത്രി പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. അമരാവതിയിൽ സംഘടിപ്പിച്ച യോഗത്തിലായിരുന്നു യശോമതി ഠാക്കൂർ പശുവിനെ സ്പർശിച്ചാലുള്ള ഗുണത്തെക്കുറിച്ച് പരാമർശിച്ചത്. നിങ്ങൾ ഒരു പശുവിനെ സ്പർശിക്കുകയാണെങ്കിൽ നിഷേധാാത്മകതയെഅകറ്റിനിർത്താനാകുമെന്നും ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി പറയുന്നുണ്ടെന്നുമായിരുന്നു അവരുടെ വാക്കുകൾ. എന്നാൽ പരാമർശം വാർത്തയായതോടെ ഇക്കാര്യത്തിൽ അവർ കൂടുതൽ വിശദീകരണം നൽകി. പശു ഒരു ദൈവികമായ മൃഗമാണ്. ഇനി പശുവോ അല്ലെങ്കിൽ ഏത് മൃഗമോ ആയിക്കോട്ടെ, അവരെ സ്പർശിക്കുന്നിലൂടെ സ്നേഹം അനുഭവിക്കാം. ഇതുതന്നെയാണ് താൻ പറഞ്ഞതെന്നും അതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. മഹാരാഷ്ട്രയിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ യശോമതി ഠാക്കൂർ കഴിഞ്ഞദിവസം ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും വിവാദ പരാമർശം നടത്തിയിരുന്നു. പ്രതിപക്ഷപാർട്ടികളിൽ നിന്ന് പണം വാങ്ങാമെന്നും എന്നാൽ വോട്ട് കോൺഗ്രസിന് മാത്രം ചെയ്താൽ മതിയെന്നുമായിരുന്നു അവരുടെ ആഹ്വാനം. Content Highlights: maharashtra minister yashomati thakur says touching cows drives away negativity


from mathrubhumi.latestnews.rssfeed https://ift.tt/2tS6lq0
via IFTTT