Breaking

Saturday, January 11, 2020

ജയരാജനെതിരേ വധഭീഷണി മുഴക്കിയ ബി.ജെ.പി. പ്രവർത്തകൻ മാപ്പുപറഞ്ഞു

മഞ്ചേരി: സി.പി.എം. കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ജയരാജനെതിരേ ഫെയ്സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കേസിൽ ബി.ജെ.പി. പ്രവർത്തകൻ മജിസ്ട്രേറ്റ് കോടതിയിൽ മാപ്പുപറഞ്ഞു. എടവണ്ണ സ്വദേശി പറങ്ങോടൻ (അപ്പു-55) ആണ് മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽവെച്ച് പി. ജയരാജനോട് മാപ്പപേക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിച്ച മജിസ്ട്രേറ്റ് കോടതിനടപടികൾ ആരംഭിച്ചയുടനെ അപ്പു നിരുപാധികം മാപ്പുപറയുന്നുവെന്ന് അറിയിച്ചു. തെറ്റുപറ്റിപ്പോയതാണെന്നും പൊറുക്കണമെന്നും ഇനിമേലിൽ ആവർത്തിക്കില്ലെന്നും പി. ജയരാജന്റെ കൈപിടിച്ച് പ്രതി മാപ്പുപറഞ്ഞു. തെറ്റ് മനസ്സിലാക്കി ആത്മാർഥമായി മാപ്പുചോദിച്ച സാഹചര്യത്തിൽ കോടതിനടപടികൾ അവസാനിപ്പിക്കാൻ സമ്മതമാണെന്ന് പി. ജയരജാൻ കോടതിയെ അറിയിച്ചു. കേസിൽ സാക്ഷിപറയാനായി രാവിലെയാണ് പി. ജയരാജൻ എത്തിയത്. 2016 നവംബറിലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്ത് ആർ.എസ്.എസ്. അക്രമങ്ങൾക്കെതിരേ സി.പി.എം. പ്രദർശനം സംഘടിപ്പിച്ചിരുന്നു. പ്രദർശനം നോക്കിക്കാണുന്ന പടം പി. ജയരാജൻ തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിന്നു. ഇതിനുതാഴെയാണ് പ്രതി വധഭീഷണി മുഴക്കി കമന്റിട്ടത്. 'നിന്റെ പടവും ഒരുനാൾ അഴീക്കോടൻ ഓഫീസിൽ തൂങ്ങും' എന്നായിരുന്നു കമന്റ്. ഇതിനെതിരേ പി. ജയരാജൻ ഡി.ജി.പിക്ക് പരാതിനൽകി. ഇതിന് ഏതാനും ദിവസങ്ങൾമുൻപ് തപാലിലും ജയരാജന് വധഭീഷണിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ എടവണ്ണ പോലീസിനോട് കേസ് രജിസ്റ്റർചെയ്യാൻ നിർദേശിക്കുകയായിരുന്നു. Content Highlights: case closed


from mathrubhumi.latestnews.rssfeed https://ift.tt/2T8sVoS
via IFTTT