ഗുവാഹത്തി: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ അണ്ടർ 21 വിഭാഗം പെൺകുട്ടികളുടെ ലോങ് ജമ്പിൽ കേരളത്തിന്റെ ആൻസി സോജന് ഗെയിംസ് റെക്കോഡോടെ സ്വർണം. 6.36 മീറ്റർ ചാടിയ ആൻസി കഴിഞ്ഞ വർഷം തമിഴ്നാടിന്റെ ആൻഡ്രിയ ഷെറിന്റെ (6.15) നേട്ടമാണ് മറികടന്നത്. ഇത്തവണ ആൻസിക്ക് വെല്ലുവിളി ഉയർത്തിയ ആൻഡ്രിയ 6.30 മീറ്റർ ചാടി വെള്ളി നേടി. കേരളത്തിന്റെ തന്നെ സാന്ദ്ര ബാബുവിനാണ് (5.99) വെങ്കലം. തൃശൂർ നാട്ടിക ഫിഷറീസ് ഹയസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ ആൻസിയുടെ ലോങ് ജമ്പിലെ ഏറ്റവും മികച്ച പ്രകടനമാണിത്. പഞ്ചാബിലെ സംഗ്രൂരിൽ നടന്ന ദേശീയ സ്കൂൾ കായികമേളയിൽ ലോങ് ജമ്പിൽ ആൻസി മീറ്റ് റെക്കോഡോടെ (6.26) സ്വർണം നേടിയിരുന്നു. 100 മീറ്റർ, 200 മീറ്റർ വിഭാഗങ്ങളിലും സ്വർണം നേടിയ ആൻസി പെൺകുട്ടികളുടെ വിഭാഗത്തിൽ മീറ്റിലെ മികച്ച അത്ലറ്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. Content Highlights:khelo india youth games gold for ancy sojan with games record
from mathrubhumi.latestnews.rssfeed https://ift.tt/30hFcJg
via
IFTTT