Breaking

Sunday, January 12, 2020

പൗരത്വ ഭേദഗതി; മോദിക്ക് അഭിനന്ദനമറിയിച്ച് അഞ്ചരലക്ഷം പോസ്റ്റുകാര്‍ഡുകളുമായി ഗുജറാത്ത് ബിജെപി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിന് അഭിനന്ദനമറിയിച്ച് അഹമ്മദാബാദ് സ്വദേശികൾ എഴുതിയ 5.5 ലക്ഷം പോസ്റ്റ് കാർഡുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രദർശിപ്പിച്ചു. അഹമ്മദാബാദിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ അമിത് ഷാ സംസാരിച്ച വേദിയിൽ ഈ പോസ്റ്റ് കാർഡുകൾ പ്രദർശിപ്പിച്ചത്. സിറ്റിസൺഷിപ്പ് അമൻഡ്മെന്റ് ആക്ട് എന്നതിന്റെ ചുരുക്കരൂപമായ സി.എ.എ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളുടെ രൂപത്തിലാണ് പോസ്റ്റ്കാർഡുകൾ പ്രദർശിപ്പിച്ചത്. പോസ്റ്റുകാർഡുകളിലേത് വെറും വാക്കുകൾ മാത്രമല്ലെന്നും മറിച്ച് അവ ഹൃദയത്തിൽ നിന്നുള്ള നന്ദിപ്രകടനമാണെന്നും അമിത് ഷാ ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രചാരണങ്ങൾക്കുള്ള മറുപടിയാണ് പാർട്ടിയുടെ പൊതുജന സമ്പർക്ക പരിപാടിയെന്നും അദ്ദേഹം വ്യക്തമാക്കി. അമിത് ഷാ നേരത്തെ പ്രതിനിധീകരിച്ചിരുന്ന നാരായൺപുര നിയമസഭാ മണ്ഡലത്തിലാണ് ബിജെപി പരിപാടി സംഘടിപ്പിച്ചത്. പൗരത്വ നിയമം ഭേദഗതി ചെയ്യുമെന്ന് ബിജെപി പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെയും അദ്ദേഹം വിമർശിച്ചു. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരാണ് ഉള്ളത്. പാകിസ്താനിൽ നിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും പൗരത്വം നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നവരാണ് കോൺഗ്രസ് പാർട്ടി. എന്നാൽ നിങ്ങളുടെ വാഗ്ദാനം ഞങ്ങൾ നടപ്പിലാക്കുമ്പോൾ എന്തിന് എതിർക്കുന്നുവെന്നും അമിത് ഷാ ചോദിച്ചു. 2006ലും 2009ലും ഇതേകാര്യം ആവശ്യപ്പെട്ട് അശോക് ഗെഹ്ലോത്ത് കത്തെഴുതിയിരുന്നു. നിങ്ങൾ ഹിന്ദുക്കളേയും സിഖുകാരെയും മാത്രം പരാമർശിച്ചപ്പോൾ ഞങ്ങൾ ഹിന്ദു, സിഖ്, പാർസി, ക്രിസ്ത്യൻ വിശ്വാസികളെയും ഉൾപ്പെടുത്തി- അമിത് ഷാ പറഞ്ഞു. പൗരത്വനിയമ ഭേദഗതിയിലൂടെ ലക്ഷക്കണക്കിന് ആളുകൾക്കാണ് മനുഷ്യാവകാശങ്ങൾ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിലൂടെ ഏതെങ്കിലും ഇന്ത്യൻ മുസ്ലീമിന് പൗരത്വം നഷ്ടമാകാൻ വ്യവസ്ഥയുണ്ടെന്ന് തെളിയിക്കാൻ രാഹുൽ ഗാന്ധി, മമതാ ബാനർജി, അരവിന്ദ് കെജ്രിവാൾ എന്നിവരെ അമിത് ഷാ വെല്ലുവിളിച്ചു. രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, ആദ്യ ആഭ്യന്തര മന്ത്രി സർദാർ പട്ടേൽ, ആദ്യത്തെ രാഷ്ട്രപതി, മഹാത്മാ ഗാന്ധി എന്നിവർ പാക്സ്താനിൽ നിന്ന് വരുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുമെന്ന് പറഞ്ഞിട്ടുണ്ട്. പാകിസ്താനിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന മത വിശ്വാസികൾക്ക് മറ്റെവിടെയും പോകാൻ ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുള്ള ബിജെപി പ്രചാരണ പരിപാടി ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചുവെന്ന് ഗുജറാത്ത് ബിജെപി ഘടകം അവകാശപ്പെട്ടു. Content Highlights:Amit Shah unveils 5.5 lakh 'thank you' letters to PM Modi on CAA


from mathrubhumi.latestnews.rssfeed https://ift.tt/2FIMyfi
via IFTTT