Breaking

Saturday, January 18, 2020

ഇന്ത്യയ്ക്ക് ആശ്വാസം; രോഹിത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് കോലി

രാജ്കോട്ട്: ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ക്യാപ്റ്റൻ വിരാട് കോലി. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ തോളിടിച്ചുവീണ് രോഹിത്തിന് പരിക്കേറ്റിരുന്നു. ഇടതു തോളിനാണ് പരിക്കേറ്റത്. ഓസീസിന്റെ ബാറ്റിങ്ങിനിടെ മത്സരത്തിന്റെ 43-ാം ഓവറിൽ ഒരു ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ രോഹിത്തിന് പന്ത് തിരിച്ചെറിയാൻ പോലും സാധിച്ചിരുന്നില്ല. ഉടൻ തന്നെ ടീം ഇന്ത്യ ഫിസിയോ നിതിൻ പട്ടേൽ താരത്തെ പരിശോധിച്ചു. പിന്നീട് കേദാർ ജാദവാണ് രോഹിത്തിന് പകരം ഫീൽഡിങ്ങിന് ഇറങ്ങിയത്. രോഹിത്തിനോട് സംസാരിച്ചിരുന്നുവെന്നും പരിക്ക് സാരമുള്ളതല്ലെന്നും പറഞ്ഞ കോലി അടുത്ത മത്സരത്തിൽ രോഹിത്തിന് കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു. ഞായറാഴ്ച ബെംഗളൂരുവിലാണ് പരമ്പരയിലെ അവസാന മത്സരം. Read More:സഞ്ജുവിന്റെ കോമയ്ക്ക് താഴെ ആരാധകരുടെ തിക്കും തിരക്കും; ഒഴിവാക്കിയതിനുള്ള മറുപടിയോ? അതേസമയം വെള്ളിയാഴ്ച നടന്ന മത്സരത്തിനിടെ പാറ്റ് കമ്മിൻസിന്റെ പന്തുകൊണ്ട് മറ്റൊരു ഓപ്പണർ ശിഖർ ധവാനും പരിക്കേറ്റിരുന്നു. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ ഓസീസിനെ 36 റൺസിന് തോൽപ്പിച്ച് ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തിയിരുന്നു. Content Highlights:Virat Kohli provides update on Rohit Sharma's injury


from mathrubhumi.latestnews.rssfeed https://ift.tt/365a40T
via IFTTT