Breaking

Saturday, January 18, 2020

മകളെ ബലാത്സംഗം ചെയ്‌തെന്ന പരാതി നല്‍കിയതിന് അമ്മയെ അടിച്ചുകൊന്നു

കാൺപുർ : ഉത്തർപ്രദേശ് കാൺപൂരിൽ നാൽപതുകാരിയെ ആറുപേർ അടിച്ചുകൊന്നു. മകളെ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയതിനാണ് അമ്മയെ പ്രതികൾ മർദിച്ച് കൊലപ്പെടുത്തിയത്. 2018-ലാണ് പതിമ്മൂന്നുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളായ ആബിദ്, മിന്റു, മെഹ്ബൂബ്, ചാന്ദ് ബാബു, ജമീൽ, ഫിറോസ് എന്നിവരിൽ മൂന്നുപേരെ പരാതിയെ തുടർന്ന് പേലീസ് അറസ്റ്റുചെയ്തു. എന്നാൽ ഒരു പ്രാദേശിക കോടതി ഇവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികൾ കഴിഞ്ഞ വ്യാഴാഴ്ച പെൺകുട്ടിയുടെ വീട്ടിലെത്തുകയും കുടുംബാംഗങ്ങളോട് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ ആവശ്യം കുടുംബം നിരാകരിച്ചു. ഇതോടെ രോഷാകുലരായ പ്രതികൾ കുടുബാംഗങ്ങളെ ക്രൂരമായി മർദിച്ചു. പരിക്കേറ്റ പെൺകുട്ടിയുടെ അമ്മയെയും ബന്ധുവായ മറ്റൊരു സ്ത്രീയെയും സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അമ്മ മരണപ്പെടുകയായിരുന്നു. കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്നുപേർ പിടിയിലായതായി പോലീസ് അറിയിച്ചു. പോലീസ് ഏറ്റമുട്ടുലിന് ഒടുവിലാണ് അവരിൽ ഒരാൾ അറസ്റ്റിലായത്. പ്രതികളായ മൂന്നുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ആക്രമണത്തിനിടയിൽ പെൺകുട്ടിയുടെ വീട്ടിലെ ടെറസിൽ നിന്ന് ചിത്രീകരിക്കപ്പെട്ട വീഡിയോ ദേശീയ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. വീഡിയോയിൽ ചുവന്ന കുർത്തയണിഞ്ഞ സ്ത്രീയെ വെളുത്ത വസ്ത്രമണിഞ്ഞ ഒരാൾ മുഖത്ത് ചവിട്ടുന്നത് കാണാം. എന്നാൽ ആരുടെയും മുഖം വ്യക്തമല്ല. Content Highlights:UP mother beaten to death by daughters molesters


from mathrubhumi.latestnews.rssfeed https://ift.tt/30BriSq
via IFTTT