Breaking

Friday, January 24, 2020

കൊറോണ വൈറസ് സിങ്കപ്പൂരിലും സ്ഥിരീകരിച്ചു; ചൈന അഞ്ച്‌ നഗരങ്ങള്‍ അടച്ചു

വുഹാൻ: അതിവേഗം പടരുന്ന കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കാൻ ചൈന അഞ്ചുനഗരങ്ങൾ പൂർണമായി അടച്ചു. വൈറസ് ആദ്യം റിപ്പോർട്ടുചെയ്ത വുഹാനു പിന്നാലെ ഹുബൈ പ്രവിശ്യയിലെ ഹുവാങ്ഗാങ്, ഇജൗ, ഷിജിയാങ്, ക്വിയാൻ ജിയാങ് എന്നിവയാണ് അനിശ്ചിതകാലത്തേക്ക് അടച്ചത്. വുഹാൻ നഗരത്തിലേക്കും നഗരവാസികൾ പുറത്തേക്കും യാത്രചെയ്യുന്നത് ബുധനാഴ്ച നിരോധിച്ചിരുന്നു. നഗരങ്ങളിൽ വിമാനം, ബസ്, ട്രെയിൻ, ഫെറി എന്നിവയുൾപ്പെടെയുള്ള പൊതുഗതാഗതസംവിധാനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ വ്യാഴാഴ്ച ഉത്തരവിട്ടു. നഗരം അടച്ച വാർത്ത പുറത്തുവന്നതോടെ നഗരവാസികൾ കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളങ്ങളിലേക്കുമെത്തിയതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. പ്രത്യേക കാരണമില്ലാതെ പ്രദേശം വിടരുതെന്ന് അധികൃതർ കർശനനിർദേശം നൽകി. വ്യാഴാഴ്ച രാത്രിയോടെയാണ് ഹുവാങ്ഗാങ്ങിലും ഇജൗവിലും ഷിജിയാങ്ങിലും ക്വിയാൻ ജിയാങ്ങിലും നിയന്ത്രണമേർപ്പെടുത്തിയത്. രണ്ടരക്കോടി ജനങ്ങളെയാണ് നിയന്ത്രണം ബാധിക്കുക. ചൈനീസ് പുതുവത്സരവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. അതിനിടെ, വ്യാഴാഴ്ച സിങ്കപ്പൂരിലും വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനിൽനിന്നെത്തിയ 66-കാരനിലാണ് രോഗം കണ്ടെത്തിയത്. ചൈനയ്ക്കുപുറമേ തായ്ലാൻഡ്, തയ്വാൻ, ജപ്പാൻ, ദക്ഷിണകൊറിയ, യു.എസ്., മക്കാവു, ഹോങ് കോങ്, വിയറ്റ്നാം, സൗദി എന്നിവിടങ്ങളിൽ രോഗം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. Content Highlights: corona virus, china shuts down five cities and stopped public transport


from mathrubhumi.latestnews.rssfeed https://ift.tt/36hEih6
via IFTTT