Breaking

Friday, January 3, 2020

ഖാസിം സുലൈമാനിയെ വധിച്ചത് ട്രംപിന്റെ നിര്‍ദേശത്തില്‍: തിരിച്ചടിക്കുമെന്ന് ഇറാന്‍,യുദ്ധഭീതിയില്‍ ലോകം

വാഷിങ്ടൺ: ഇറാനിയൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവനുസരിച്ച്. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണാണ് ഇക്കാര്യം അറിയിച്ചത്. ബാഗ്ദാദ് വിമാനത്താവളത്തിൽ യുഎസ് സൈന്യം ഇന്ന് രാവിലെ നടത്തിയ വ്യോമാക്രമണത്തിൽ രഹസ്യസേനാ തലവൻഖാസിം സുലൈമാനിയടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ട്രംപ് അമേരിക്കൻ പതാക ട്വീറ്റ് ചെയ്തു. ഖാസിം സുലൈമാനിയുടെ മരണം യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാക്കിയേക്കാമെന്നാണ്വിദഗ്ദ്ധരുടെ നിരീക്ഷണം. ശക്തമായ തിരിച്ചടിക്ക് ഇറാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.യുഎസ് നടപടി അങ്ങേയറ്റം അപകടകരവും വിഡ്ഢിത്തവുമാണ്. ഈ സാഹസികതയുടെ എല്ലാ അനന്തരഫലങ്ങളുടേയും ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പ്രതികരിച്ചു.ഇത് അന്താരാഷ്ട്ര ഭീകരദമാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമാക്രമണത്തിൽ തകർന്ന വാഹനം: ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസാണ് ചിത്രം പുറത്തുവിട്ടത് യുഎസിനെതിരെ ആഞ്ഞടിക്കാൻ ആവശ്യപ്പെട്ട് ഇറാഖിലെ ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന മിലിഷ്യ ഗ്രൂപ്പുകൾ വ്യാപക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മിലിഷിയകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹന്ദിസും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാനിയൻ അക്രമ പദ്ധതികൾ തടയിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബാഗ്ദാദിലെ വ്യോമാക്രമണമെന്ന് പെന്റഗൺ അറിയിച്ചു. ഇറാഖിലേയും മേഖലയിലേയും അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരേയും സേവന അംഗങ്ങളേയും ആക്രമിക്കാനുള്ള പദ്ധതികൾ ജനറൽ സുലൈമാനി സജീവമായി വികസിപ്പിച്ചുകൊണ്ടിക്കുകയായിരുന്നുവെന്ന് വൈറ്റ് ഹൗസും ട്വീറ്റ് ചെയ്തു. ആക്രമണത്തിൽ അഞ്ച് ഇറാഖ് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. ഖാസിം സുലൈമാനിയും അബു മഹ്ദി അൽ മുഹന്ദിസും അടങ്ങുന്ന സംഘത്തെ ലക്ഷ്യമിട്ട് മൂന്ന് റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു യുഎസിന്റെ ആക്രമണം. വിമാനത്താവളത്തിലെ കാർഗോ ടെർമിനലിലാണ് റോക്കറ്റുകൾ പതിച്ചത്. ഇവിടെയുണ്ടായിരുന്ന രണ്ട് വാഹനങ്ങളും കത്തി നശിച്ചു. ഖാസിം സുലൈമാനിയുടേയും അബു മഹ്ദി അൽ മുഹന്ദിസിന്റെ മരണങ്ങൾ ഇറാന് കനത്ത പ്രഹരമാണേൽപ്പിച്ചിട്ടുള്ളത്. ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകർ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടുകയും എംബിസി പൂട്ടിയിടുകയും ചെയ്തിരിക്കുകയാണ്. ഇതിന് പിന്നിൽ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ആക്രമണമുണ്ടായിരിക്കുന്നത്. യുഎസ് ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ വൻ കുതിച്ചു ചാട്ടമുണ്ടായി. ബാരലിന് നാല് ശതമാനത്തിലധികം വില വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. Content Highlights:Trump Ordered Killing Of Iran Guards Commander In Baghdad-Pentagon


from mathrubhumi.latestnews.rssfeed https://ift.tt/35nwGch
via IFTTT