Breaking

Saturday, January 11, 2020

അവശേഷിക്കുക ഏഴുനിലയുടെ ഉയരത്തിൽ കോൺക്രീറ്റ് അവശിഷ്ടം

കൊച്ചി: ഫ്ളാറ്റുകൾ നിശ്ചയിച്ചുറപ്പിച്ചത് പോലെ നിലംപതിച്ചാൽ പിന്നെ ഉയരുന്ന ആശങ്ക അവശിഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ചാണ്. ഒരുനില വീഴുമ്പോൾ ശരാശരി ഒരുമീറ്റർ ഉയരത്തിൽ അവശിഷ്ടമുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഏഴുനിലയുടെ ഉയരത്തിൽ കോൺക്രീറ്റ് അവശിഷ്ടം ഉണ്ടാകുമെന്നാണ് സൂചന. പൊടി എത്രദൂരത്തേക്ക് വ്യാപിക്കുമെന്ന് പ്രവചിക്കാനാവില്ല. കഴിഞ്ഞദിവസങ്ങളിൽ വടക്കുനിന്ന് തെക്കോട്ടും അല്പം കിഴക്കോട്ടുമാണ് കാറ്റിന്റെ ഗതി. അവശിഷ്ടങ്ങളിൽനിന്നുള്ള പൊടിയുടെ വ്യാപനം കാറ്റിന്റെ ഗതി അനുസരിച്ചായിരിക്കുമെന്നാണ് കരുതുന്നത്. സ്ഫോടനത്തിനുശേഷം വെള്ളംതളിക്കും കെട്ടിടംനിലപതിച്ചാലുടൻ ഉയരുന്ന പൊടിയിൽ വെള്ളംതളിക്കും. സ്ഫോടനം കഴിയുമ്പോൾ വെള്ളംതളിക്കാൻ അഗ്നിശമനസേനയെ നിയോഗിച്ചിട്ടുണ്ട്. സ്ഫോടനത്തിനുശേഷം റോഡുകൾ കഴുകും. കനത്ത പൊടിയുണ്ടാകുമെങ്കിലും പെട്ടെന്ന് ശമിക്കുമെന്നാണ് അധികൃതർ കരുതുന്നത്. എന്നാൽ പൊടി പ്രതീക്ഷിച്ചതിലും ഉയരത്തിലേക്ക് പറന്നാൽ പിന്നെ വെള്ളംതളിച്ച് നിയന്ത്രിക്കാനാവില്ല. കായലിൽനിന്നുള്ള വെള്ളവും ഉപയോഗിക്കും. 2.5 പി.എം, 10 പി.എം (പാർട്ടിക്കുലേറ്റ് മാറ്റർ - പൊടിയുടെ വലിപ്പം) ആണ് ഉണ്ടാവുക. സാന്ദ്രത പരിശോധിക്കാൻ റെസ്പെയറബിൾ ഡസറ്റ് സാപ്ളർ അവശിഷ്ടങ്ങളിൽനിന്ന് ഉയരുന്ന പൊടിയുടെ സാന്ദ്രതയും ഇളവും പരിശോധിക്കാനായി മലിനീകരണ നിയന്ത്രണബോർഡ് റെസ്പെയറബിൾ ഡസറ്റ് സാംപ്ളർ എന്ന യന്ത്രസംവിധാനം ഫ്ളാറ്റുകളുടെ സമീപം സ്ഥാപിച്ചിട്ടുണ്ട്. 2.5 പി.എമ്മിലും താഴെയുള്ള പൊടി അപകടകാരി എത്രയളവിലുള്ളതായാലും ശ്വാസകോശരോഗങ്ങളുള്ളവർക്ക് പൊടി പ്രശ്നമുണ്ടാക്കും. 2.45 പി.എമ്മിലും താഴെ സാന്ദ്രതയുള്ള പൊടിയാണെങ്കിൽ സാധാരണക്കാർക്കും ആരോഗ്യപ്രശ്നമുണ്ടാവും. എന്തായാലും ഏകദേശം ഒരുകിലോമീറ്റർ പ്രദേശത്തെ ഇത് പാരിസ്ഥിതികമായി ബാധിക്കും. കോൺക്രീറ്റ് അവശിഷ്ടങ്ങൾ ജലാശയത്തെ മലിനമാക്കും. ശബ്ദ, വായു മലിനീകരണത്തിനും കാരണമാകും. കോൺക്രീറ്റ് പൊടിച്ച് പുനരുപയോഗിക്കും നാലുഫ്ളാറ്റുകളിൽനിന്നുള്ള കോൺക്രീറ്റ് അടക്കമുള്ള അവശിഷ്ടങ്ങൾ നീക്കുന്ന ജോലികൾ പ്രോംപ്റ്റ് എന്റർപ്രൈസസ് എന്ന കമ്പനിക്കാണ് നൽകിയിരിക്കുന്നത്. മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയുടെ മുൻപരിചയം കണക്കിലെടുത്താണ് കരാർ. അരൂരിനടുത്തുള്ള കമ്പനിയുടെ സ്ഥലത്താണ് മാലിന്യം ഇടുന്നത്. കോൺക്രീറ്റ് പൊടിച്ച് പുനരുപയോഗിക്കാനും കഴിയും. കോൺക്രീറ്റ് പൊട്ടിക്കുമ്പോൾ കിട്ടുന്ന കമ്പികളും ഉപയോഗയോഗ്യമായ സാധനങ്ങളും പുനരുപയോഗിക്കാനാവും. content highlights:Maradu Flat demolition waste


from mathrubhumi.latestnews.rssfeed https://ift.tt/2Tc6Jdn
via IFTTT