Breaking

Tuesday, January 7, 2020

അമിത്ഷായ്ക്കു നേരെ പ്രതിഷേധം: പെൺകുട്ടികൾ വീടൊഴിഞ്ഞു

ന്യൂഡൽഹി: പൗരത്വനിയമത്തിനു പിന്തുണതേടി ഗൃഹസന്ദർശനം നടത്തിയ ബി.ജെ.പി. അധ്യക്ഷൻ അമിത്ഷായ്ക്കു നേരെ പ്രതിഷേധിച്ച പെൺകുട്ടികൾ ലജ്പത് നഗറിലെ വാടകവീടൊഴിഞ്ഞു. സമീപവാസികളായ ബി.ജെ.പി. പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്നാണ്, മലയാളിയായ സൂര്യ, ഉത്തർപ്രദേശ് സ്വദേശിനി ഹർമിത എന്നിവർ വീടൊഴിഞ്ഞത്. പൗരത്വനിയമത്തിന്റെ പ്രചാരണത്തിനായി ബി.ജെ.പി. സംഘടിപ്പിച്ച ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായാണ് ഞായറാഴ്ച അമിത് ഷാ ലജ്പത് നഗറിൽ വീടുകൾ കയറിയത്. ബി.ജെ.പി.യുടെ ശക്തികേന്ദ്രമായ ലജ്പത് നഗറിൽ സംഘാടകരെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് പെൺകുട്ടികൾ പ്രതിഷേധമുയർത്തിയത്. ഷെയിം(നാണക്കേട്) എന്നെഴുതിയ ബാനറുമായി 'അമിത്ഷാ ഗോ ബാക്ക്' എന്ന മുദ്രാവാക്യം വിളിച്ചാണ് സൂര്യയും ഹർമിതയും പ്രതിഷേധിച്ചത്. ഒരു ഫ്ളാറ്റ് സമുച്ചയത്തിൽ പ്രചാരണം നടത്തിയശേഷം അമിത് ഷാ അടുത്തതിലേക്കു നടക്കുന്നതിനിടയിലായിരുന്നു ഇവരുടെ പ്രതിഷേധം. അമിത് ഷാ മടങ്ങിയ ശേഷം സമീപവാസികളായ ബി.ജെ.പി. പ്രവർത്തകർ വീട്ടുടമയെ പ്രതിഷേധമറിയിച്ചു. തുടർന്ന് വീടൊഴിയാൻ ഉടമ ആവശ്യപ്പെടുകയായിരുന്നു. Content Highlights:Amit Shah Lajpath Nagar protest


from mathrubhumi.latestnews.rssfeed https://ift.tt/2QRskoJ
via IFTTT