Breaking

Friday, January 3, 2020

സിഎഎ സമരത്തില്‍ പങ്കെടുത്തയാളുടെ കൊലപാതകം; അറസ്റ്റിലായവരില്‍ രണ്ട് ഹിന്ദു സംഘടനാ പ്രവര്‍ത്തകരും

പട്ന: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്ത കൗമാരക്കാരൻ മരിച്ച സംഭവത്തിൽ രണ്ട് ഹിന്ദു സംഘടനാ പ്രവർത്തകർ അടക്കം ആറുപേർ അറസ്റ്റിൽ. ഹിന്ദു സംഘടനാ പ്രവർത്തകരായ നാഗേഷ് സാമ്രാട്ട്, വിക്സ് കുമാർ എന്നിവരടക്കമുള്ളവരെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് മഹ്തോ, ഛോട്ടു മഹ്തോ, സനോജ് മഹ്തോ, റെയ്സ് പാസ്വാൻ എന്നിവരാണ് കൊലപാതകക്കേസിൽ അറസ്റ്റിലായ മറ്റുള്ളവർ. ബാഗ് തുന്നൽ യൂണിറ്റിൽ ജോലി ചെയ്യുന്ന അമീർ ഹൻസ്ല എന്ന് പതിനെട്ടുകാരനാണ് കൊല്ലപ്പെട്ടത്. ഡിസംബർ 21ന് ആർ.ജി.ഡി നടത്തിയ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുന്ന അമീർ ഹൻസ്ലയെ 10 ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ബലപ്രയോഗം നടത്തിയതിനെ തുടർന്ന് സ്ഥലത്ത് നിന്ന് പുറത്തുപോകാൻ അമീർ ശ്രമിച്ചിരുന്നുവെങ്കിലും ഒരുകൂട്ടമാളുകൾ ചേർന്ന് തടഞ്ഞുവെച്ചിരുന്നു. ഇഷ്ടികയും മറ്റ് മൂർച്ചയില്ലാത്ത വസ്തുക്കളും ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് അമീർ കൊല്ലപ്പെട്ടതെന്നും പോലീസ് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റതും ശരീരത്തിൽ രണ്ട് മുറിവുകളുണ്ടെന്നും പോലീസ് പറഞ്ഞു. Content Highlights:Two Hindu Fringe Group Members Charged in Teenagers Murder in Bihar During Citizenship Law Protests


from mathrubhumi.latestnews.rssfeed https://ift.tt/39xLKaJ
via IFTTT