Breaking

Thursday, January 2, 2020

‘ഹം ദേഖേംഗേ’ ഹിന്ദുവിരുദ്ധമോ? കാൻപുർ ഐ.ഐ.ടി. അന്വേഷിക്കുന്നു

കാൻപുർ (യു.പി.): പാകിസ്താനി കവി ഫൈസ് അഹമ്മദ് ഫൈസിന്റെ പ്രശസ്തമായ പ്രതിഷേധകവിത 'ഹം ദേഖേംഗേ' (ഞങ്ങൾ കാണും) ഹൈന്ദവവികാരം വ്രണപ്പെടുത്തുന്നതാണോയെന്ന് കാൻപുർ ഐ.ഐ.ടി. അന്വേഷിക്കുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലാ വിദ്യാർഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരേ കാൻപുർ ഐ.ഐ.ടി.യിലും സമരം നടന്നിരുന്നു. 'ഹം ദേഖേംഗേ' ആലപിച്ചുകൊണ്ടാണ് പ്രതിഷേധമാർച്ച് ആരംഭിച്ചത്. ഇതാണ് കവിത മതവികാരം വ്രണപ്പെടുത്തുന്നതാണോയെന്ന് അന്വേഷിക്കാൻ സർവകലാശാലയെ പ്രേരിപ്പിച്ചത്. “ഫൈസ് അഹമ്മദ് ഫൈസിനെ ആരറിയും? ഹൈന്ദവ വിരുദ്ധമാണ് കവിതയെന്നാണ് പ്രതിഷേധത്തിന്റെ വീഡിയോയിൽനിന്നു മനസ്സിലാകുന്നത്” എന്ന് ഐ.ഐ.ടി.-കാൻപുർ ഡയറക്ടർ മനീന്ദ്ര അഗർവാൾ പറഞ്ഞു. ഉറുദുകവികളിൽ ഏറെ പ്രശസ്തനായ ഫൈസ് അഹമ്മദ് ഖാൻ 1979-ൽ എഴുതിയതാണ് ഈ കവിത. പാകിസ്താനിലെ പട്ടാള സ്വേച്ഛാധിപതി സിയ ഉൾ ഹഖിനെതിരായ പ്രതിഷേധമാണ് ഇതിന്റെ രചനാപശ്ചാത്തലം. 1986-ൽ പാക് ഗായിക ഇഖ്ബാൽ ബാനോ ലഹോറിൽ അരലക്ഷംപേർക്കുമുമ്പിൽ ആലപിച്ചതോടെയാണ് കവിത പ്രതിഷേധപ്രതീകമായി മാറിയത്. കമ്യൂണിസ്റ്റും അവിശ്വാസിയുമായിരുന്നു ഫൈസ്. 1963-ലെ സാഹിത്യ നൊബേലിന് ഇദ്ദേഹത്തെ നാമനിർദേശം ചെയ്തിരുന്നു. Content Highlights: IIT-Kanpur sets up panel to decide if Faiz Ahmed Faizs Hum dekhenge offends Hindu sentiments, CAA Protest


from mathrubhumi.latestnews.rssfeed https://ift.tt/2rRfLBu
via IFTTT