Breaking

Tuesday, January 14, 2020

ലോക ചെസ് ഫെഡറേഷന്‍ മുന്‍ വൈസ് പ്രസിഡണ്ട് പി.ടി. ഉമ്മര്‍ കോയ അന്തരിച്ചു

കോഴിക്കോട്: ലോക ചെസ് ഫെഡറേഷൻമുൻ വൈസ് പ്രസിഡണ്ട് പി.ടി. ഉമ്മർ കോയ (69) അന്തരിച്ചു. പന്നിയങ്ങര വി.കെ കൃഷ്ണ മേനോൻ റോഡിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ചെസ്സിന്റെ വളർച്ചയ്ക്കു പിന്നിലെ അമരക്കാരനായി കണക്കാക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു ഉമ്മർ കോയ. മൂന്നു പതിറ്റാണ്ടിലേറെ കാലം ചെസ് രംഗത്ത് സജീവമായിരുന്ന ഉമ്മർകോയ 1994-ൽ മോസ്കോയിലും 1996-ൽ അർമേനിയയുടെ തലസ്ഥാനമായ യേരാവാനിലും നടന്ന ചെസ് ഒളിമ്പ്യാഡുകളിൽ സീനിയർ ആർബിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 1994-ൽ കോമൺവെൽത്ത് ചെസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായും ഏഷ്യൻ സോണൽ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാലു തവണ അഖിലേന്ത്യാ ചെസ് ഫെഡറേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചെസ് എന്ന ഗെയിമിനെ ജനകീയമാക്കുന്നതിൽ മുന്നിൽനിന്ന ആളായിരുന്നു ഈ മലപ്പുറംകാരൻ. Content Highlights:Former Chess Federation Vice President PT Ummer Koya has passed away


from mathrubhumi.latestnews.rssfeed https://ift.tt/36Va58A
via IFTTT