ഭോപ്പാൽ:വിഷരാസപദാർഥമടങ്ങിയ കവർ തപാലിൽ ലഭിച്ചെന്ന പരാതിയുമായി ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂർ. ഇതുസംബന്ധിച്ച് ഭോപ്പാൽ പോലീസിൽ എംപി പരാതി നൽകി. അന്വേഷണത്തിനെത്തിയ പോലീസ് 3-4 കവറുകൾ എംപിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. ചില കവറുകളിൽ ഉർദു ഭാഷയിൽ എഴുതിയ കത്തുകളും ഉണ്ടായിരുന്നു. തപാൽ വഴി ഒരു ഒരു കവർ ലഭിച്ചെന്നും അതിൽ ഹാനികരമായ രാസപദാർഥം അടങ്ങിയിട്ടുണ്ടെന്നും ഉന്നയിച്ച് എംപിയിൽ നിന്നും ഞങ്ങൾക്ക് ഒരു പരാതി ലഭിച്ചിരുന്നു. എംപിയുടെ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. - ഭോപ്പാൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഇർഷാദ് വാലി അറിയിച്ചു. കവറിൽ അടങ്ങിയിരിക്കുന്ന വിഷപദാർഥത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഫോറൻസിക് സംഘത്തിന്റെ വിശദ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നായിരുന്നു ഡി.ഐ.ജിയുടെ മറുപടി. എംപി പ്രജ്ഞാ സിങ് ഠാക്കൂറിന് തപാലിൽ ലഭിച്ച ജീവന് ഭീഷണിയുണർത്തുന്ന ഹാനികരമായ രാസപദാർഥമടങ്ങിയ കവർ എന്ന കുറിപ്പോടെ തവിട്ടുനിറത്തിലുളള ഒരു കവറിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. Content Highlights:Pragya Singh Thakur got envelope laced with poisonous chemical
from mathrubhumi.latestnews.rssfeed https://ift.tt/36S8rom
via
IFTTT