Breaking

Wednesday, January 22, 2020

ഓഡിനറിയല്ല, സൂപ്പര്‍ ലുക്ക്; റെയിൽവേ ടിക്കറ്റ് പരിശോധകർക്ക് പുതിയ വേഷം

കണ്ണൂർ: നിറംമങ്ങിയ വെള്ളയിൽനിന്ന് റെയിൽവേ ടിക്കറ്റ് പരിശോധകർ സൂപ്പർ ലുക്കിലേക്ക്. തിരുവനന്തപുരം ഡിവിഷനിലാണ് ഈ മാറ്റം. നേവി ബ്ലൂ പാന്റ്സും വെള്ളഷർട്ടുമാണ് പുതിയ വേഷം. കോട്ടിനും നിറംമാറി. കറുപ്പിൽനിന്ന് നീലയിലേക്ക്. ചുവന്ന ടൈ നീലയായി. ഷൂസും ബെൽറ്റും കറുപ്പുനിറത്തിൽ തുടരും. വനിതകൾക്കും ഈ വേഷംതന്നെ. തീവണ്ടിയിൽ ജോലിചെയ്യുമ്പോൾ നീല കോട്ടുണ്ടാവും. ബാഡ്ജിലും മാറ്റമുണ്ട്. ടിക്കറ്റ് ഇൻസ്പെക്ടർക്ക് ഒരു നക്ഷത്രമുണ്ട്. സീനിയർമാർക്ക് രണ്ട് നക്ഷത്രവും ചീഫുമാർക്ക് മൂന്നും. സാധാരണ ടി.ടി.ഇ. മാർക്ക് നക്ഷത്രം ഉണ്ടാവില്ല. സ്മാർട്ട് ശ്രീധരൻ വേഷത്തിലും ഒരു ലുക്ക് വേണമെന്ന് ആദ്യം നിർദേശിച്ചത് കൊങ്കൺ റെയിൽവേയുടെ ശില്പി ഡോ. ഇ. ശ്രീധരനായിരുന്നു. സാധാരണ വെള്ളവസ്ത്രത്തിൽനിന്നുമാറി കൊങ്കൺ ഉദ്യോഗസ്ഥർക്ക് 'പൈലറ്റ്' വേഷം നൽകി. ടിക്കറ്റ് പരിശോധർക്ക് ഇളംനീല ഷർട്ടും കടുംനീല പാന്റ്സുമാണ് വേഷം. ലോക്കോ പൈലറ്റിനും ഗാർഡിനും ഇതേ നിറമാണെങ്കിലും ഹാഫ് ഷർട്ടാണ് ധരിക്കുന്നത്. Content Highlights:New dress code for railway ticket inspectors


from mathrubhumi.latestnews.rssfeed https://ift.tt/2RCAhOV
via IFTTT