Breaking

Saturday, January 25, 2020

‘ഞങ്ങൾ രോഗികളല്ല, ഇഷ്ടപ്പെട്ട ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി’ ; വൈറസ് ഭീതിയിൽ മലയാളി നഴ്സുമാർ

കോട്ടയം: ''രുചിയുള്ള ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി. നിരീക്ഷണത്തിൽ പ്രത്യേകം മുറികളിൽ താമസിക്കുന്നതിനാൽ അധികാരികൾ തരുന്ന ആഹാരംതന്നെ കഴിക്കണം. അറബിയാഹാരമാണു കിട്ടുന്നത്'' -സൗദിയിൽ കൊറോണ വൈറസ് ബാധിച്ച രോഗിയെ ചികിത്സിച്ച മലയാളി നഴ്സുമാരുടെ സങ്കടമാണിത്. മുൻകരുതലായാണ് ഇവരെ അഞ്ചുദിവസമായി പ്രത്യേകം മുറികളിൽ പാർപ്പിച്ചിരിക്കുന്നതെന്ന് അവരുമായി ഫോണിൽ ബന്ധപ്പെട്ട ആന്റോ ആന്റണി എം.പി. പറഞ്ഞു. പരിശോധനകളിൽ ഇവർക്കാർക്കും വൈറസ് ബാധയില്ലെന്നു കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇവർക്ക് കൃത്യമായി ഭക്ഷണം കിട്ടുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. എംബസി ഇടപെട്ട് ക്രമീകരണം ചെയ്തെന്നാണ് വിവരം. രോഗിയെ ചികിത്സിച്ച 10 നഴ്സുമാരിൽ എട്ടുപേരും മലയാളികളാണ്. വൈറസ് ബാധ സ്ഥിരീകരിച്ച ഏറ്റുമാനൂർ സ്വദേശിനിയായ നഴ്സ് ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രിയിൽ ചികിത്സയിലാണ്. അസീർ അബഹ അൽ ഹയാത് ആശുപത്രിയിൽ 100 ജീവനക്കാരെങ്കിലും മലയാളികളാണെന്നാണ് വിവരം. നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കണം -മന്ത്രി രാമകൃഷ്ണൻ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിലെ മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. വൈറസ് ബാധ സംശയിക്കുന്ന സൗദിയിലെ മലയാളി നഴ്സിന് വിദഗ്ധചികിത്സ ലഭ്യമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ, കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. സുബ്രഹ്മണ്യൻ ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവർക്കയച്ച കത്തിൽ മന്ത്രി ആവശ്യപ്പെട്ടു. CCoronavirus:Coronavirus; Malayalee nurses fear of the virus in saudi


from mathrubhumi.latestnews.rssfeed https://ift.tt/30S5i5H
via IFTTT