ന്യൂഡൽഹി: ബയോളജി സയൻസിതര വിഷയത്തിൽ പ്ലസ്ടു പാസ്സായവർക്കും ബി.എസ്സി, നഴ്സിങ്ങ് പഠിക്കാൻ അവസരമൊക്കണമെന്ന നിർദേശവുമായി ഇന്ത്യൻ നഴ്സിങ്ങ് കൗൺസിൽ. ഹയർ സെക്കന്ററി തലത്തിൽ 45 ശതമാനം മാർക്കുള്ള സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ്, ആർട്സ് വിദ്യാർത്ഥികൾക്ക് ബി.എസ്സി, നേഴ്സിങ്ങ് പഠിക്കാമെന്നാണ് കൗൺസിൽ നിർദേശം. നിലവിൽ പ്ലസ്ടു ബയോളജി സയൻസ് പഠിച്ചവർക്ക് മാത്രമാണ് നാലുവർഷത്തെ ബി.എസ്സി. നഴ്സിങ്ങിന് പ്രവേശനം. ഇതോടൊപ്പം നഴ്സിങ്ങ് വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള നിർദേശവും കൗൺസിൽ മുന്നോട്ട് വച്ചിട്ടുണ്ട്. നഴ്സിങ്ങ് ഡിപ്ലോമ കോഴ്സായ ജനറൽ നഴ്സിങ്ങ് ആൻഡ് മിഡ്വൈഫറി നിർത്തലാക്കാനുള്ള 2019 സെപ്റ്റംബറിലെ നിർദേശത്തിന് പിന്നാലെയാണ് ഇത്തരമൊരു നിർദേശവുമായി നഴ്സിങ്ങ് കൗൺസിൽ മുന്നോട്ട് വന്നിരിക്കുന്നത്. 2021ഓടെ ജനറൽ നഴ്സിങ്ങ് ആൻഡ് മിഡൈ്വഫറി കോഴ്സ് പൂർണമായും നിർത്തലാക്കും. നിലവിൽ രാജ്യത്താകമാനം 3215 ജനറൽ നഴ്സിങ് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. Content Highlights: Indian Nursing Council may allow Arts, Commerce, Humanites students to do Bsc Nursing
from mathrubhumi.latestnews.rssfeed https://ift.tt/39CVnov
via
IFTTT