സിഡ്നി:2019 സെപ്റ്റംബറിലാണ് ഓസ്ട്രേലിയയിൽ കാട്ടുതീ റിപ്പോർട്ടു ചെയ്യപ്പെടുന്നത്. നാലുമാസം പിന്നിട്ട്2020 ജനുവരി എത്തിയിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല സർവ്വവുംസംഹരിച്ച് മുന്നേറുകയാണ്. Image credit:AP ഉയരുന്ന മരണസംഖ്യ ഇതിനോടകം17 പേരാണ് ഓസ്ട്രേലിയയിൽ കാട്ടുതീ മൂലം മരിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്. അതിനാൽ തന്നെ മരണ സംഖ്യ ഇനിയും ഉയരാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. Image credit:AP ഇല്ലാതായത് 50 കോടിയോളം മൃഗങ്ങൾ ഓസ്ട്രേലിയയിലെ കാട്ടു തീയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകളിൽഏറ്റവും ഭീതിപ്പെടുത്തുന്നത് ചത്തുപോയ മൃഗങ്ങളുടെ എണ്ണമാണ്.ഇതിനോടകം തന്നെ 50 കോടിയോളം മൃഗങ്ങളാണ് കാട്ടുതീയിൽ വെണ്ണീറായതെന്നാണ് റിപ്പോർട്ട്.ഓസ്ട്രേലിയയിൽ മാത്രം കണ്ടുവരുന്ന കങ്കാരുക്കളും കോലകളും അടക്കമുള്ള ജീവികളും കൂടാതെ പക്ഷികളും ഉരഗങ്ങളുമടക്കം 48 കോടിയോളം സസ്തനികൾ ചത്തിട്ടുണ്ടെന്നാണ് സിഡ്നി യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. Heartbreaking footage of kangaroos fleeing has been captured in Monaro, NSW, as bushfires close in. For more fire updates: https://t.co/m3qKpIZsu5 pic.twitter.com/Jo6MDtuygC — news.com.au (@newscomauHQ) December 31, 2019 ന്യു സൗത്ത് വേയ്ൽസിലെ 30 ശതമാനത്തോളം ജീവികൾ തുടച്ചുനീക്കപ്പെട്ടതായി ഓസ്ട്രേലിയൻ പരിസ്ഥിതി വകുപ്പ് മന്ത്രി സൂസ്സൻ ലേ എബിസി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. മരങ്ങളും ചെടികളും മറ്റു ചെറുജീവികളും അടക്കമുള്ള ജീവവ്യവസ്ഥയുടെ നഷ്ടം ഇതിലും വളരെ വലുതായിരിക്കും എന്നാണ് പരിസ്ഥിതി സ്നേഹികൾ ആശങ്കപ്പെടുന്നത്. മൃഗങ്ങളുടെ നാശനഷ്ടവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത് ഏകദേശ കണക്കുകൾ മാത്രമാണ്. കാട്ടു തീ അണച്ചാൽ മാത്രമെ യഥാർത്ഥ ചിത്രം വ്യക്തമാകൂ.പക്ഷേ നിലവിലെ സാഹചര്യങ്ങൾ വെച്ച് കാട്ടുതീ നിയന്ത്രണവിധേയമാക്കുക എന്നത് എളുപ്പമല്ല.കാട്ടു തീയിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാനുള്ള പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും അവ ഫലപ്രാപ്തിയിൽ എത്തുന്നില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. Image credit:AP ജീവനും ജീവിതവും നഷ്ടപ്പെട്ട് ഒരു ജനത 1200 വീടുകളെയാണ് കാട്ടു തീ ഇതുവരെ ചാമ്പലാക്കിയത്. നിരവധി പേർക്ക് തങ്ങളുടെ സർവ്വ സമ്പാദ്യവും നഷ്ടപ്പെട്ടു. ജനവാസ കേന്ദ്രങ്ങളെല്ലാം ചാരവും പുകയും മൂലം വാസയോഗ്യമല്ലാതായി. ഈ പ്രദേശങ്ങൾ ഇനി പൂർവ്വ സ്ഥിതിയിലാകാൻ നാളുകളെടുക്കും. കാട്ടു തീ പടരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നെല്ലാം ജനങ്ങളെ പോലീസ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാ തരത്തിലും ജനജീവിതം ദു:സഹമായ അവസ്ഥയാണ് ഓസ്ട്രേലിയയിലെന്ന് റിപ്പോർട്ടുകൾ പറയുന്നു. CLIMATE CHANGE IS REAL -Australia has been burning for over a month now -the fires are significantly worse then the ones that were in the amazon -Over 10 million acres of land has been affected -Air quality there is 12 times above the hazardous level because of the smoke (1/3) pic.twitter.com/EpvYqM6Rvw — StanceGrounded (@_SJPeace_) January 2, 2020 കാട്ടു തീ മൂലം ഓസ്ട്രേലിയുടെ അന്തരീക്ഷം പുകമയമാണ്. ഇതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും ജനങ്ങളെ അലട്ടുന്നു. ഓസ്ട്രേലിയുടെ നിരത്തുകളിലെല്ലാംനിയന്ത്രിക്കാൻ കഴിയാത്ത വിധമുള്ള ജനത്തിരക്കുണ്ട്. ജീവനും കൊണ്ട് സുരക്ഷിത സ്ഥാനത്തേക്ക് പാലായനം ചെയ്യുന്നവരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ കൊണ്ടും ട്രോഫിക്ക് ബ്ലോക്കില്ലാത്ത ഒരു റോഡുപോലുമില്ല ഓസ്ട്രേലിയയിൽ. പലഭാഗത്തും കുടുങ്ങിക്കിടന്ന 4000 പേരെ ഓസ്ട്രേലിയൻ സൈന്യം രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ലക്ഷക്കണക്കിന് പേരാണ് ഓസ്ട്രേലിയയുടെ തീരപ്രദേശങ്ങളിൽ നിന്ന് ഓരോ മണിക്കൂറും ജീവനും കൊണ്ടോടുന്നത്. Image credit:AP കാട്ടു തീ മൂലം അടിയന്തരാവസ്ഥ ഓസ്ട്രേലിയയിൽആറ് സംസ്ഥാനങ്ങളിലായി ഏകദേശം 150 ലക്ഷം ഏക്കർ സ്ഥലത്ത് കാട്ടുതീ മൂലമുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് കണക്ക്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്ന് ന്യൂ സൗത്ത് വേയ്ൽസിലാണ്. ഇവിടെ 89 ലക്ഷം ഏക്കർ സ്ഥലത്താണ് അഗ്നിബാധയുണ്ടായത്.ഇവിടെ മാത്രം നാല് മില്യൺ ഹെക്ടറിലധികം സ്ഥലം എരിഞ്ഞടങ്ങി. 900 വീടുകൾ ചാരമായി. ഇവിടെഏഴു ദിവസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു സംസ്ഥാനമായ വിക്ടോറിയയിൽ നിന്ന് 30,000 ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സൗത്ത് ഓസ്ട്രേലിയൻ സംസ്ഥാനത്തെ നഗരങ്ങളുടെ അവസ്ഥയും വിഭിന്നമല്ല. ഓസ്ട്രേലിയയിലെ പ്രശസ്തമായ മുത്തിരിത്തോട്ടങ്ങൾ പലതുംഇതിനോടകം തന്നെ തീ തിന്നുകഴിഞ്ഞു.കടൽത്തീരങ്ങൾക്ക് അടുത്തുവരെ തീപടർന്നെത്തി. തീരപ്രദേശങ്ങളിലുണ്ടായിരുന്നവർ രക്ഷതേടി കടലിലിറങ്ങുകയായിരുന്നു Image credit:AP ഏറ്റവും വലിയ കാട്ടു തീ 2019ൽ ആമസോൺ കാട്ടുതീയിൽ 900,000 ഹെക്ടർ പ്രദേശമാണ് കത്തിച്ചാമ്പലായത്. 2018ൽ കാലിഫോർണിയയിൽ ഉണ്ടായ കാട്ടുതീയിൽ 800,000 ഹെക്ടർ സ്ഥലവും കാട്ടുതീയിൽ നശിച്ചിരുന്നു. എന്നാൽ ഇതിനേക്കാളൊക്കെ രൂക്ഷമായ കാട്ടുതീയാണ് ഓസ്ട്രേലിയയിലേതെന്ന് കണക്കുകൾ പറയുന്നു. Cant even imagine what this is like to experience. People are literally evacuating to the beach to escape the fires. Keep those in Australia in your thoughts and prayers cause this is scary shit. pic.twitter.com/sSoufKFzI7 — Josh Thomas (@milehigherjosh) January 2, 2020 70 മീറ്ററോളം ഉയരത്തിലാണ് തീനാളങ്ങൾ ഉയരുന്നത്. ഓസ്ട്രേലിയയിലെ പ്രശസ്ത കെട്ടിടമായ സിഡ്നി ഒപ്പേറ ഹൗസിന്റെ ഉയരം 65 മീറ്ററാണ്. അതായത്ഒപ്പേറ ഹൗസിനേക്കാളും ഉയരത്തിലാണ് തീ ഉയർന്നത്. സർവ്വകാല റെക്കോർഡും അന്തരീക്ഷ താപനില ഡിസംബറിൽ ഓസ്ട്രേലിയയിലെ ചൂട് സർവ്വ കാല റെക്കോർഡും ഭേദിച്ച് മുന്നേറുകയാണ്. 40 ഡിഗ്രി സെൽഷ്യസാണ് ഓസ്ട്രേലിയയിലെ നിലവിൽ രേഖപ്പെടുത്തുന്ന ശരാശരി താപനില. ഇതും കാട്ടു തീ ആളിക്കത്താൻ കാരണമായിട്ടുണ്ട്. Image credit:BSCH യഥാർഥത്തിൽ ഓസ്ട്രേലിയയിൽ വേനൽക്കാലം ആരംഭിച്ചതേയുള്ളൂ. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സാധാരണയായിചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. അതുകൊണ്ട് വരുന്ന മാസങ്ങളിലും വരൾച്ചയും ജലക്ഷാമവും തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. കാട്ടു തീ പടരുന്നതും പടരാൻ സാധ്യതയുള്ളതുമായ പ്രദേശങ്ങളിൽ അധികൃതർവിനോദ സഞ്ചാരികളെ വിലക്കിയിട്ടുണ്ട്. ബിറ്റ്സ്ബേ അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളോട് ഉടൻ പുറത്തുപോകാനും ഓസ്ട്രേലിയ അന്ത്യശാസനം നൽകിയിട്ടുണ്ട്. Image credit:The NSW Rural Fire Service/Twitter Content Highlight: Australian wildfires burn the country
from mathrubhumi.latestnews.rssfeed https://ift.tt/2FgaXIT
via
IFTTT