ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡൽഹി ബിജെപി ഘടകം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആം ആദ്മി പാർട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരിയുടെ വീഡിയോ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ബിജെപി ഇലക്ഷൻ കമ്മിഷന് മുമ്പാകെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനമായ ലഗേ രഹോ കെജ്രിവാൾ എന്ന ഗാനത്തിനൊപ്പം തിവാരിയുടെ ഭോജ്പുരി ആൽബത്തിൽ നിന്നുളള രംഗം എഡിറ്റ് ചെയ്ത് ഉപയോഗിക്കുകയായിരുന്നു. ലഗേ രഹോ കെജ്രിവാൾ ഗാനം വളരെ നല്ലതായതിനാൽ തിവാരി വരെ നൃത്തം ചെയ്തുപോയി എന്ന കുറിപ്പോടെ ആം ആദ്മി തന്നെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. തന്റെ വീഡിയോ ഉപയോഗിക്കാൻ ആരാണ് ആം ആദ്മി പാർട്ടിക്ക് അനുവാദം കൊടുത്തത് എന്നാരാഞ്ഞ തിവാരി ഇതുസംബന്ധിച്ച് ഇലക്ഷൻ കമ്മിഷന് പരാതി നൽകിയതായി അറിയിച്ചു. 500 കോടി രൂപ നഷ്ടപരിഹാരവും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. കെജ്രിവാളിനേക്കാൾ തിവാരി പ്രശസ്തനായതുകൊണ്ടാണ് തിവാരിയുടെ മുഖം പ്രചാരണത്തിനായി എഎപി ഉപയോഗിച്ചതെന്ന് ഡൽഹി ബിജെപി മീഡിയാറിലേഷൻസ് മേധാവി നീലകണ്ഠ് ബക്ഷി പറഞ്ഞു.എന്നാൽ സംഭവത്തിൽ ഇതുവരെ എഎപി പ്രതികരിച്ചിട്ടില്ല #LageRahoKejriwal song is so good even sir @ManojTiwariMP is also dancing on it. pic.twitter.com/Ye3077PMK4 — AAP (@AamAadmiParty) January 11, 2020 Content Highlights:Delhi BJP seeks 500 crore in damages from AAP for tweeting Tiwaris dance video
from mathrubhumi.latestnews.rssfeed https://ift.tt/35GCMVy
via
IFTTT