Breaking

Monday, January 13, 2020

വനിതാ ട്വന്റി-20 ലോകകപ്പ്: ഹര്‍മന്‍പ്രീത് നയിക്കും

മുംബൈ: വനിതകളുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും. ബംഗാളിൽനിന്നുള്ള റിച്ച ഘോഷ് മാത്രമാണ് ടീമിലെ പുതുമുഖം. ഹരിയാണ സ്വദേശിയായ 15-കാരി ഷെഫാലി വർമ ടീമിൽ ഇടംപിടിച്ചു. ഫെബ്രുവരി 21 മുതൽ ഓസ്ട്രേലിയയിലാണ് ലോകകപ്പ്. ഇക്കഴിഞ്ഞ ചാലഞ്ചർ ട്രോഫിയിലെ മികച്ച പ്രകടനം 16-കാരിയായ റിച്ചയ്ക്ക് ടീമിൽ ഇടംനേടിക്കൊടുത്തു. ലോകകപ്പിനുമുമ്പ് ഓസ്ട്രേലിയയിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിലും ഇന്ത്യയെ ഹർമൻപ്രീത് നയിക്കും. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളും പരമ്പരയിൽ കളിക്കുന്നുണ്ട്. 30-കാരിയായ ഹർമൻപ്രീത്, 2009-മുതൽ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നു. 100 ട്വന്റി കളിച്ച ആദ്യ ഇന്ത്യൻ താരവും ട്വന്റി 20യിൽ സെഞ്ചുറി നേടിയ ആദ്യ വനിതാതാരവുമാണ് ഈ പഞ്ചാബുകാരി. ലോകകപ്പ് ടീം: ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, വേദ കൃഷ്ണമൂർത്തി, റിച്ച ഘോഷ്, തനിയ ഭാട്യ, പൂനം യാദവ്, രാധ യാദവ്, രാജേശ്വരി ഗെയ്ക്വാദ്, ശിഖ പാണ്ഡെ, പൂജ വസ്ത്രാകർ, അരുന്ധതി റെഡ്ഡി. Content Highlights:Harmanpreet Kaur, India in Womens T20 World Cup


from mathrubhumi.latestnews.rssfeed https://ift.tt/36MVMmt
via IFTTT