Breaking

Monday, January 13, 2020

പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ മായാവതിയും മമതയും പങ്കെടുക്കില്ല

ന്യൂഡൽഹി:പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിൽ നിന്ന് ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതിയും എഎപിയും പിന്മാറി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേരത്തെ പിൻമാറിയിരുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ ട്രേഡ് യൂണിയൻ സമരത്തിനിടെയുണ്ടായ അക്രമസംഭവങ്ങളെ തുടർന്നാണ് മമത യോഗത്തിൽ നിന്ന് പിന്മാറിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇടതുപക്ഷവും കോൺഗ്രസും സിഎഎ-എൻആർസിയുടെയും പേരിൽ നടത്തുന്നത് പ്രതിഷേധ പ്രകടനമല്ല മറിച്ച്അക്രമമാണ് - മമത പറഞ്ഞു രാജസ്ഥാനിലെ ബഹുജൻ സമാജ് വാദി പാർട്ടിയിലെ ആറു എംഎൽഎമാരെ കൂട്ടമായി അടർത്തിയെടുത്തതാണ് മമതയുടെ നീരസത്തിന് കാരണം.അതുകൊണ്ടാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യോഗത്തിൽ നിന്ന് മായാവതിപിൻവലിഞ്ഞത്. ഇങ്ങനെയൊരു സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യോഗത്തിൽ പങ്കെടുക്കുന്നത് രാജസ്ഥാനിലെ ബിഎസ്പി പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്നും അതിനാൽ ബിഎസ്പി യോഗത്തിൽ പങ്കെടുക്കില്ലെന്നും മായാവതി ട്വീറ്റ് ചെയ്തു. രാജസ്ഥാനിലെ കോട്ടയിൽ ഉണ്ടായ ശിശുമരണങ്ങളിൽ കോൺഗ്രസ് ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് മായാവതി സോണിയാ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഒരു സ്ത്രീയായിട്ടും കോട്ടയിലെ കുട്ടികളെ നഷ്ടപ്പെട്ട അമ്മമാരെ സന്ദർശിക്കാൻ പ്രിയങ്ക തയ്യാറായില്ലെന്നായിരുന്നു മായാവതിയുടെ ആരോപണം. Content Highlights:Mayavati and Mamata Banerjee will not attend congress led opposition meet on CAA today


from mathrubhumi.latestnews.rssfeed https://ift.tt/2QKQPFc
via IFTTT