Breaking

Saturday, January 25, 2020

ഇറാന്‍ മിസൈലാക്രമണത്തില്‍ 34 സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റതായി അമേരിക്കയുടെ സ്ഥിരീകരണം

വാഷിങ്ടൺ: ദിവസങ്ങൾക്ക് മുമ്പ് ഇറാഖിലെ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ തങ്ങളുടെ 34 സൈനികർക്ക് തലച്ചോറിന് പരിക്കേറ്റതായി അമേരിക്കയുടെ വെളിപ്പെടുത്തൽ. ഇതിൽ പകുതി പേർ പരിക്കിൽ നിന്ന് മോചിതരായിട്ടുണ്ടെന്നും പെന്റഗൺ അറിയിച്ചു. ഇറാൻ ആക്രമണത്തിൽ തങ്ങൾക്ക് കാര്യമായി നഷ്ടം വരുത്തിയിട്ടില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ നിരാകരിക്കുന്നതാണ് പെന്റഗണിന്റെ വെളിപ്പെടുത്തൽ. പരിക്കേറ്റവരിൽ 17പേർ ജർമനിയിൽ ചികിത്സലായിരുന്നു.ഇതിൽ എട്ട് പേർ അമേരിക്കയിൽ തിരിച്ചെത്തിയിട്ടുണ്ട്. ഒമ്പത് പേർ ജർമനിയിൽ തന്നെ തുടരുകയാണ്. ഈ മാസം എട്ടിനാണ് ഇറാഖിലെ ഐൻ-അൽ അസദ് വ്യോമതാവളത്തിന് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയത്. ഇറാൻ മേജർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണം. Content Highlights:Pentagon: 34 troops suffered brain injuries in Iran strike


from mathrubhumi.latestnews.rssfeed https://ift.tt/3aJ1KqP
via IFTTT