പാരീസ്: ഐഎസ്ആർഒ വികസിപ്പിച്ച അതിനൂതന വാർത്താവിനിമയ ക്രിതൃമോപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു.ഫ്രഞ്ച് ഗയാനയിലെ കൂറോ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഏരിയൻ 5എ 25ഐ റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യൻ സമയം പുലർച്ചെ മൂന്നുമണിയോടെയാണ് വിക്ഷേപണം നടന്നത്. 3357 കിലോ ഭാരമുള്ളതാണ് ഉപഗ്രഹം. നിലവിൽ കാലാവധി കഴിഞ്ഞ ഇൻസാറ്റ് -4എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് -30 വിക്ഷേപിച്ചത്. 15 വർഷമാണ് ഉപഗ്രഹത്തിന്റെ കാലയളവ്. കെയു ബാൻഡിലുള്ള വാർത്താവിനിമയം ഇന്ത്യയിലും സി- ബാൻഡിലുള്ള വാർത്താ വിനിമയം ഗൾഫ് രാജ്യങ്ങൾ, ഏഷ്യൻ ഭൂഖണ്ഡം, ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളിലും ലഭ്യമാകും. Content Highlights: GSAT-30 was successfully launched
from mathrubhumi.latestnews.rssfeed https://ift.tt/2RqjLl1
via
IFTTT