റായ്പുർ:ചത്തീസ്ഗഢ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാലിടറി ബിജെപി. നേട്ടം കൊയ്ത് കോൺഗ്രസും. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പത്തിൽ പത്ത് കോർപറേഷൻ ഭരണവും പിടിച്ചെടുത്ത്കോൺഗ്രസ് വിജയക്കൊടി പാറിച്ചു. 2019ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം കോൺഗ്രസ് നടത്തിയ ശക്തമായ തിരിച്ചുവരവാണ് ഇത്. 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ 11 ലോക്സഭാ സീറ്റിൽ 9 ഉം ബിജെപി നേടിയിരുന്നു. അന്ന് രണ്ട് സീറ്റിൽ മാത്രം വിജയിക്കാനാണ് കോൺഗ്രസിനായത്. 151 നഗര സഭകളിലേക്കും 10 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും, 38 മുൻസിപ്പൽ കൗൺസിലിലേക്കും 103 പഞ്ചായത്തുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഡിസംബർ 21 ന് നടന്ന തിരഞ്ഞെടുപ്പിൽ 2834 വാർഡുകളിൽ 1283 ഇടങ്ങളിൽ കോൺഗ്രസും 1132 വാർഡുകളിൽ ബിജെപിയും വിജയിച്ചു. പത്ത് മുൻസിപ്പൽ കോർപ്പറേഷനുകളിൽ ജഗദൽപുർ,ചിർമിരി,അംബികാപുർ എന്നിവിടങ്ങളിൽ കോൺഗ്രസ് ഒറ്റയ്ക്ക് ഭരണം നേടി.മറ്റ് 7 കോർപ്പറേഷനുകളിൽ സ്വതന്ത്രൻമാരുടെ പിന്തുണയോടെയാണ് കോൺഗ്രസ് മേയർ സ്ഥാനം നേടിയത്. Content Highligt: Chhattisgarh; Congress gets 10 mayor post
from mathrubhumi.latestnews.rssfeed https://ift.tt/2t8fCtO
via
IFTTT