Breaking

Wednesday, January 1, 2020

ചൂളംവിളി ഇനി ഞെട്ടിക്കും; തീവണ്ടി എൻജിനുകളിൽ ഹോണിന്റെ തീവ്രത കൂട്ടി

കണ്ണൂർ: തീവണ്ടിയുടെ ചൂളംവിളിക്ക് ശബ്ദംകൂടും. പുതിയ വൈദ്യുതി, ഡീസൽ എൻജിനുകളിൽ ഹോണിന്റെ ശബ്ദതീവ്രത കൂട്ടി. പഴയ എൻജിനിലെ തീവ്രത 90-95 ഡെസിബെൽ ആയിരുന്നു. ഇപ്പോഴത് 115-125 ഡെസിബെല്ലാക്കി. ഭൂരിഭാഗം വണ്ടികളും ഇപ്പോൾ ശബ്ദംകുറഞ്ഞ വൈദ്യുതി എൻജിനിലേക്ക് മാറിയതും റെയിൽ മുറിച്ചുകടന്നുള്ള അപകടം കൂടിയതുമാണ്‌ ഇതിനുകാരണം. പുതിയ വൈദ്യുതി എൻജിനുകളായ ഡബ്ല്യു.എ.പി.-നാല്, ഡബ്ല്യു.എ.പി.-ഏഴ്, ഡീസൽ എൻജിനായ ഡബ്ല്യു.ഡി.എം.-3 എ, ചരക്കുവണ്ടികളിലെ ഡബ്ല്യു.ഡി.ജി.-3 എൻജിനുകളിലും ഡെസിബെൽ കൂടിയ ഹോൺ ഉപയോഗിച്ചുതുടങ്ങി. ലോക്കോ പൈലറ്റുമാർ പറയുന്നുഎത്ര ഹോണടിച്ചാലും പലരും അതുകേൾക്കാതെ ദുരന്തത്തിൽപ്പെടുകയാണ്. മുറിച്ചുകടക്കുമ്പോഴുള്ള മൊബൈൽ ഫോൺ സംസാരമാണ് പ്രധാന വില്ലൻ. വണ്ടിവരുന്നതുകണ്ടിട്ടും പാളത്തിൽനിന്ന് സെൽഫിയെടുക്കാനുള്ള ശ്രമവും ദുരന്തമായിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2FaSz46
via IFTTT