Breaking

Wednesday, January 1, 2020

നാലര മാസത്തിന് ശേഷം കശ്മീരില്‍ എസ്.എം.എസ് സേവനം പുനരാരംഭിച്ചു

ശ്രീനഗർ: പുതു വർഷം പിറന്നതിനൊപ്പം ജമ്മുകശ്മീരിലെ മൊബൈൽ ഫോണുകളിൽ എസ്.എം.എസ് സേവനം പുനരാരംഭിച്ചു. നാലര മാസത്തെ ഇടവേളക്ക് ശേഷമാണ് ചൊവ്വാഴ്ച അർദ്ധരാത്രിയോടെ മൊബൈൽ ഫോണുകളിൽ നിന്ന് എസ്.എം.എസ് സേവനം പുനരാരംഭിച്ചത് ഇതോടൊപ്പം സർക്കാർ ആശുപത്രികളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് നാലിനാണ് ജമ്മു കശ്മീരിലുടനീളം ഇന്റർനെറ്റ്, ലാൻഡ് ലൈൻ, മൊബൈൽ ഫോൺ തുടങ്ങിയുടെ സേവനങ്ങൾ നിലച്ചത്. ജമ്മുകശ്മീരിന്റെ പ്രത്യക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. അന്താരാഷ്ട്ര തലത്തിൽ നിന്നടക്കം ഇതിനെതിരെ വിമർശനമുയർന്നിരുന്നു. ഇന്റർനെറ്റ് ഒഴികെയുള്ള മറ്റു സേവനങ്ങൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പുനഃസ്ഥാപിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ലാൻഡ്ലൈൻ-പോസ്റ്റ് പെയ്ഡ് സർവീസുകൾ ഘട്ടം ഘട്ടമായി പുനഃസ്ഥാപിച്ച് വരികയാണ്. മൊബൈൽ ഫോണുകളിലെ എസ്എംഎസ് സർവീസുകൾ പുനഃസ്ഥാപിച്ചതിനൊപ്പം സർക്കാർ ആശുപത്രികളിലെ ഇൻർനെറ്റ് സേവനങ്ങളും ഡിസംബർ 31-ന് അർദ്ധരാത്രി മുതൽ ലഭ്യമാക്കി തുടങ്ങിയതായി ജമ്മു കശ്മീർ ഭരണവക്താവ് റോഹിത് കൻസാൽ അറിയിച്ചു. മൊബൈൽ ഫോണുകളിലെ പ്രീപെയ്ഡ്, ഇൻർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:Jammu and Kashmir SMS facility restored for mobile phones-internet services resume in govt hospitals


from mathrubhumi.latestnews.rssfeed https://ift.tt/2FaLq3W
via IFTTT