Breaking

Wednesday, January 1, 2020

പുതുവത്സര ആഘോഷത്തിനിടെ ലിഫ്റ്റ് തകര്‍ന്ന്‌ ആറ് മരണം

ഇൻഡോർ (മധ്യപ്രദേശ്​): പുതുവത്സര ആഘോഷത്തിനിടെ ലിഫ്റ്റ് തകർന്നു വീണ് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇൻഡോറിൽ പട്ടാൽപാനിയിലെ പ്രമുഖ വ്യവസായി പുനീത് അഗർവാളിന്റെ ഫാം ഹൗസിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അഗർവാൾ ഫാം ഹൗസിൽ സംഘടിപ്പിച്ച പാർട്ടിയിലാണ് അപകടം നടന്നത്. താഴേക്ക് ഇറങ്ങുന്നതിനായി ആളുകൾ ലിഫ്റ്റിൽ കയറിയപ്പോൾ ബെൽറ്റ് പൊട്ടി ലിഫ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. Content Highlights: six were killed in lift accident during New Year party in Indore


from mathrubhumi.latestnews.rssfeed https://ift.tt/39u7KU4
via IFTTT