Breaking

Wednesday, January 1, 2020

ഒറ്റത്തവണ പ്ലാസ്റ്റിക്കിന് വിട; ഇനി ബദൽ മാത്രം

തിരുവനന്തപുരം: ജനുവരി ഒന്നുമുതൽ ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് വിലക്ക്. വ്യക്തികളോ കമ്പനികളോ സ്ഥാപനങ്ങളോ വ്യവസായമോ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ നിർമിക്കുകയോ കൊണ്ടുപോവുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ പിഴവീഴും. ആദ്യവട്ടലംഘനത്തിന് 10,000 രൂപ പിഴയും വീണ്ടും ആവർത്തിച്ചാൽ 25,000 രൂപയും വീണ്ടും ലംഘിച്ചാൽ 50,000 രൂപയുമാണ് പിഴ. ഈ മാസം 15 വരെ നിയമനടപടികളുണ്ടാകില്ല. തുടർന്ന് നടപടികളിലേക്ക് നീങ്ങും. വിശദമായ മാർഗനിർദേശങ്ങൾ പരിസ്ഥിതിവകുപ്പ് പുറപ്പെടുവിക്കും. പ്ളാസ്റ്റിക്കിന് ബദലായി കുടുംബശ്രീ എഴുപതിനായിരത്തോളം തുണിസഞ്ചികൾ വിപണിയിലെത്തിക്കും. സംസ്ഥാനത്തെ 225 ടൂറിസം അക്കോമഡേഷൻ യൂണിറ്റുകൾ 19 ഇനം പ്ലാസ്റ്റിക് സാധനങ്ങളും ഒഴിവാക്കി. കുമരകത്തെ ആദ്യ സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത ടൂറിസം കേന്ദ്രമായി ഈമാസം പ്രഖ്യാപിക്കും. നിരോധനമുള്ളത് കാരിബാഗ്, മേശവിരിപ്പ്, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, സ്പൂണുകൾ, ഫോർക്കുകൾ. തെർമോക്കോൾ, സ്റ്റൈറോഫോം എന്നിവകൊണ്ട് നിർമിച്ച അലങ്കാര വസ്തുക്കൾ, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ കപ്പ്, പ്ലേറ്റ്, ബൗൾ, കാരിബാഗ്, പ്ലാസ്റ്റിക് തോരണങ്ങൾ, കൊടി, നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് വെള്ള പാക്കറ്റ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ് (ബ്രാൻഡഡ് ജ്യൂസ് പാക്കറ്റുകൾ തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിൽ), 300 മില്ലിക്ക് താഴെ ശേഷിയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗ്, പി.വി.സി. ഫ്ളെക്സ്, പ്ലാസ്റ്റിക് പാക്കറ്റ്. നിരോധനമില്ലാത്തവ കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യപരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, ഉപകരണങ്ങൾ, കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിൽനിന്ന് നിർമിച്ച ഐ.എസ്.ഐ., ഐ.എസ്.ഒ. ലേബൽ പതിപ്പിച്ച ഉത്പന്നങ്ങൾ. (ബെവ്കോ, കേരഫെഡ്, മിൽമ, ജല അതോറിറ്റി എന്നിവ ഉത്പന്ന പാക്കറ്റുകൾ തിരികെ ശേഖരിക്കണം) ബദൽ തുണിസഞ്ചി, പാള ഉപയോഗിച്ചുള്ള പാത്രങ്ങളും സ്പൂണും, വാഴയില, പേപ്പർ സ്ട്രോകൾ, സ്റ്റീൽ പാത്രങ്ങൾ, ചില്ലുപാത്രങ്ങൾ, മൺപാത്രങ്ങൾ, തുണിയിൽ നിർമിച്ച കൊടിതോരണങ്ങൾ, മുളകൊണ്ടുള്ള ഉത്പന്നങ്ങൾ, കാർഡ്ബോർഡ്. Content Highlights:plastic ban in kerala


from mathrubhumi.latestnews.rssfeed https://ift.tt/2MLzcmn
via IFTTT