തിരുവനന്തപുരം: പള്ളി തർക്കത്തിന്റെ പേരിൽ മൃതദേഹങ്ങൾ കല്ലറയിൽ അടക്കം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നു. കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. ഇതിന് നിയമ പ്രാബല്യമുണ്ടാകും. ഓർത്തഡോക്സ്-യാക്കോബായ തർക്കം കണക്കിലെടുത്താണ് സർക്കാരിന്റെ നടപടി. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ഇതിന് വേണ്ട ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചു. കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. സഭാ തർക്കം ഇതിന് ബാധകമാകില്ല. തുടങ്ങിയ കാര്യങ്ങളാണ് ഓർഡിനൻസിൽ പറയുന്നത്. സഭാ തർക്കത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി വന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷം സംസ്ഥാനത്ത് മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ചുള്ള തർക്കം പല പള്ളികളിലുമുണ്ടായി. അടിയന്തര ഇടപെടൽ വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം നിർദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ നിയമനിർമാണം നടത്താനൊരുങ്ങുന്നത്. Content Highlights:No more dispute over dead body;The government brings in the law
from mathrubhumi.latestnews.rssfeed https://ift.tt/35czBEW
via
IFTTT