ബെയ്ജിങ്: 5 ജി സ്പെക്ട്രം പരീക്ഷണത്തിൽ പങ്കെടുക്കാൻ അനുവദിച്ചതിൽ ഇന്ത്യൻ സർക്കാരിനോടു നന്ദിപറയുന്നുവെന്ന് ചൈനീസ് ടെലികമ്യൂണിക്കേഷൻ ഭീമൻ വാവേ. ദേശീയസുരക്ഷയ്ക്ക് ഭീഷണിയെന്നു ചൂണ്ടിക്കാട്ടി യു.എസ്. നിരോധനമേർപ്പെടുത്തിയതോടെ തളർന്ന വാവേയ്ക്ക് ആശ്വാസമേകുന്നതാണ് ഇന്ത്യയുടെ നടപടി. “വാവേയിലുള്ള വിശ്വാസം തുടരുന്നതിൽ ഇന്ത്യൻ ഭരണകൂടത്തോട് നന്ദിപറയുന്നു. ഇന്ത്യൻ ടെലികോം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ നവീന സാങ്കേതികവിദ്യയ്ക്കും ഉന്നതനിലവാരമുള്ള ടെലികോം ശൃംഖലകൾക്കും മാത്രമാണ് കഴിയുക. ഇന്ത്യയുടെ ദീർഘകാലനേട്ടങ്ങൾക്കും ലോകത്തിന്റെ വാണിജ്യ വികസനത്തിനുമായി മികച്ച സാങ്കേതികവിദ്യ നൽകാനാകുമെന്ന പൂർണ വിശ്വാസമുണ്ട്. വാവേ എന്നും ഇന്ത്യയോട് പ്രതിജ്ഞാബദ്ധമായിരിക്കും” -വാവേയുടെ അന്താരാഷ്ട്ര മാധ്യമകാര്യ സീനിയർ മാനേജർ സിറിൾ ഷു പറഞ്ഞു. 5 ജി സ്പെക്ട്രം പരീക്ഷണഘട്ടത്തിൽനിന്ന് ആരെയും മാറ്റിനിർത്തില്ലെന്ന് തിങ്കളാഴ്ച ടെലികോം മന്ത്രി രവിശങ്കർപ്രസാദ് വ്യക്തമാക്കിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ ന്യൂഡൽഹിയിൽ നടത്തിയ 22-ാം വട്ട പ്രത്യേക പ്രതിനിധിചർച്ചയ്ക്കുപിന്നാലെയാണ് സ്പെക്ട്രം പരീക്ഷണത്തിൽ വാവേയെയും ഉൾപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചത്. Content Highlights:Huawei 5 G India
from mathrubhumi.latestnews.rssfeed https://ift.tt/2SIeurb
via
IFTTT