ന്യൂഡൽഹി:പുതുവത്സരദിനത്തിൽ ലോകത്താകെ നാലു ലക്ഷത്തോളം കുട്ടികൾ ജനിക്കുമെന്ന് യൂണിസെഫ്. ഇതിൽ 17 ശതമാനം കുട്ടികളും ജനിക്കുക ഇന്ത്യയിലായിരിക്കുമെന്നും ഫിജിയിലാകും 2020-ലെ ആദ്യ കുഞ്ഞ് പിറക്കുകയെന്നും യൂണിസെഫ് കണക്കുകൂട്ടുന്നു. പുതുവത്സരദിനത്തിൽജനിക്കുന്ന ഓരോ കുഞ്ഞുങ്ങളുടെയും ജനനവും യൂണിസെഫ് വിപുലമായി ആഘോഷിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് കുഞ്ഞുങ്ങളുടെ ജനനം സംബന്ധിച്ച കണക്കുക്കൂട്ടലുകൾ തയ്യാറാക്കിയിരിക്കുന്നത്. പുതുവർഷത്തിലെ ആദ്യ കുട്ടി ജനിക്കുക ഫിജിയിലാണെങ്കിൽ യുഎസിലായിരിക്കും ഈ ദിവസത്തെ അവസാന കുഞ്ഞ് ജനിക്കുക. ഏകദേശം 3,92,078 കുഞ്ഞുങ്ങൾ 2020 ജനുവരി ഒന്നിന് പിറക്കുമെന്നാണ് യൂണിസെഫ് കണക്കാക്കുന്നത്. ഇതിൽ പകുതിപേരുടെയും ജനനം ഇന്ത്യ, ചൈന, നൈജീരിയ, പാകിസ്താൻ, ഇൻഡൊനീഷ്യ, യുഎസ്എ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലാകും. ഇന്ത്യയിൽ മാത്രം ജനുവരി ഒന്നിന് 67,385 കുഞ്ഞുങ്ങൾ പിറന്നു വീഴുമെന്നാണ് അനുമാനം. ലോകത്തെ ആകെ ജനനത്തിൽ 17 ശതമാനവും, ഒപ്പം പുതുവത്സരദിനത്തിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ പിറക്കുന്ന രാജ്യവും ഇന്ത്യയാണ്. ചൈന(46299) നൈജീരിയ (26039) പാകിസ്താൻ (16787) ഇൻഡൊനീഷ്യ (13020) യുഎസ്(10452) ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (10247) എത്യോപ്യ (8493) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. അതേസമയം, 2018-ൽ മാത്രം 25 ലക്ഷത്തോളം നവജാത ശിശുക്കൾ ലോകത്ത് മരണപ്പെട്ടതായും യൂണിസെഫിന്റെ കണക്കുകളിൽ പറയുന്നു. നേരത്തെയുള്ള ജനനം, പ്രസവത്തിനിടെയിലെ പ്രശ്നങ്ങൾ, അണുബാധ തുടങ്ങിയവയാണ് ശിശുമരണങ്ങളുടെ പ്രധാന കാരണം. Content Highlights: in 2020, first baby will be born in fiji, nearly 4 lakh babies born across the world, india is in top
from mathrubhumi.latestnews.rssfeed https://ift.tt/2Fc0jms
via
IFTTT