Breaking

Monday, December 10, 2018

കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെക്കും; പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കും

ന്യൂഡൽഹി:കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആർ.എൽ.എസ്.പി) എൻ.ഡി.എ വിടും. ഇന്ന് നടക്കുന്ന എൻഡിഎ യോഗത്തിൽ താൻ പങ്കെടുക്കില്ലെന്ന് ഉപേന്ദ്ര കുശ്വാഹ അറിയിച്ചു. മന്ത്രി സ്ഥാനവും ഇന്ന് രാജിവെച്ചേക്കും. ഇതിനിടെ ഇന്ന് ഡൽഹിയിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എൻഡിഎ യോഗത്തിൽ ആർഎൽഎസ്പി പങ്കെടുക്കില്ലെന്നും കുശ്വാഹ മന്ത്രി സ്ഥാനം ഇന്ന് രാജിവെക്കുമെന്നും പാർട്ടി നേതാക്കൾ അറിയിച്ചിട്ടുണ്ട്. പാർലമെന്റ് ശീതകാല സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് എൻഡിഎ യോഗം വിളിച്ചത്. നിലവിൽ മാനവ വിഭവശേഷി സഹമന്ത്രിയാണ് കുശ്വാഹ. ബിഹാറിൽ ലോക്സഭാ സീറ്റ് വിഭജനത്തെ തുടർന്നാണ് കുശ്വാഹ ബിജെപിയുമായി അകന്നത്. സീറ്റ് വിഹിതത്തിന്റെ കാര്യത്തിൽ അന്തിമം തീരുമാനത്തിനായി നവംബർ 30 വരെ അദ്ദേഹം ബിജെപിക്ക് സമയപരിധി നൽകിയിരുന്നു. 2014-ൽ ബിജെപിക്കൊപ്പം എൻഡിഎ സഖ്യത്തിൽ മത്സരിച്ച ആർഎൽഎസ്പി മൂന്ന് സീറ്റുകളിൽ വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ നിതീഷ് കുമാറിന്റെ ജെഡിയു എൻഡിഎയിലേക്ക് തിരിച്ചെത്തിയതോടെ കഴിഞ്ഞ തവണത്തേതിനേക്കാളും കുറഞ്ഞ സീറ്റുകളാണ് ആർഎൽഎസ്പിക്ക് നൽകിയതാണ് അവരെ ചൊടിപ്പിച്ചത്. ബിഹാറിൽ ലാലു പ്രസാദിന്റെ ആർജെഡിയുമായുമായും കോൺഗ്രസുമായും ആർഎൽഎസ്പി സഖ്യത്തിലേർപ്പെടുമെന്നാണ് കരുതുന്നത്. ഇതിനിടെ ലോക് താന്ത്രിക് ജനതാ ദൾ നേതാവ് ശരത് യാദവുമായും ഉപേന്ദ്ര കുശ്വാഹ ചർച്ച നടത്തിയിരുന്നു. Content Highlights:Upendra Kushwaha,NDA


from mathrubhumi.latestnews.rssfeed https://ift.tt/2Psk23T
via IFTTT