Breaking

Monday, December 10, 2018

എം എല്‍ എമാര്‍ സമരം ചെയ്യുന്നതു കൊണ്ടാണ് നിരോധനാജ്ഞ നീട്ടുന്നത്- ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യു ഡി എഫ് എം എൽ എമാർ സമരം ചെയ്യുന്നതു കൊണ്ട് സർക്കാർ ബോധപൂർവം നിരോധനാജ്ഞയുടെ കാലവധി നീട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം എൽ എമാരുടെ സമരത്തെ നിസ്സാരവൽക്കരിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല. സ്പീക്കർ ആവശ്യപ്പെട്ടതു പ്രകാരമാണ് കൂടിക്കാഴ്ചയ്ക്കു പോയത്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നീ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. ശബരിമലയിൽ എല്ലാം ശാന്തമാണെന്ന സന്ദേശം ലോകത്തിനു നൽകാനാണ് നിരോധനാജ്ഞ പിൻവലിക്കാൻ ആവശ്യമുന്നയിച്ചത്. ശബരിമലയിൽ ഇപ്പോഴും മതിയായ സൗകര്യങ്ങളില്ല. 10 ലക്ഷം ആളുകളാണ് ഈ മണ്ഡലകാലത്ത് ഇതുവരെ എത്തിയത്. കഴിഞ്ഞ മണ്ഡലകാലത്ത് പ്രതിദിനം അഞ്ചു മുതൽ ഏഴുലക്ഷം തീർഥാടകർ എത്തിയിരുന്നു. എന്നാൽ ഈ രണ്ട് ആവശ്യങ്ങളും പരിഗണിച്ചില്ല. സർക്കാരുമായി വിഷയം ചർച്ച ചെയ്ത ശേഷം സ്പീക്കർ തന്നെ തിരികെ വിളിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രസ്താവന നടത്തി സമരം അവസാനിപ്പിക്കണമെന്നാണ് സ്പീക്കർ പറഞ്ഞത്. സമരം ചെയ്യുന്നരോട് സർക്കാർ കൈക്കൊള്ളേണ്ട നടപടിയിതല്ല. സ്പീക്കറുടെ അഭ്യർഥന മാനിച്ച് സമരത്തിൽനിന്ന് പിന്മാറുന്നത് ശരിയായ നടപടിയല്ല. അതിനാലാണ് സഭയിൽ അനിശ്ചിതാവസ്ഥയുണ്ടായത്. സർക്കാരിന് പ്രതിപക്ഷത്തിന്റെ സമരത്തോടുള്ള സമീപനം പഴയകാലത്ത് മാടമ്പിമാർ തൊഴിലാളികളോടുള്ള സമരത്തിന് സമാനമാണ്. അത് കാർക്കശ്യത്തിന്റെയും ധിക്കാരത്തിന്റെയും സമീപനമാണ്. അത് ജനാധിപത്യത്തിന് അംഗീകരിച്ചു കൊടുക്കാനാവില്ല. സർക്കാരിന്റെ പിടിവാശിക്കു മുന്നിൽ മുട്ടുമടക്കില്ല, സമരവുമായി മുന്നോട്ടു പോകും. ശബരിമല തീർഥാടനത്തെ തകർക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു. content highlights:Ramesh chennithala criticizes govt for the continuation of prohibitory order in sabarimala


from mathrubhumi.latestnews.rssfeed https://ift.tt/2SINR2r
via IFTTT